എംഎല്‍എ ചളിയില്‍ കുളിക്കുന്ന വീഡിയോ ദൃശ്യം
എംഎല്‍എ ചളിയില്‍ കുളിക്കുന്ന വീഡിയോ ദൃശ്യം

റോഡ് നന്നാക്കണം; ചളിവെള്ളത്തില്‍ കുളിച്ച് എംഎല്‍എ; വീഡിയോ

ദേശീയപാതയിലെ ശോച്യാവസ്ഥയ്‌ക്കെതിരെ റോഡിലെ ചളിവെള്ളത്തില്‍ കുളിച്ച് എംഎല്‍എയുടെ പ്രതിഷേധം

റാഞ്ചി: ദേശീയപാതയിലെ ശോച്യാവസ്ഥയ്‌ക്കെതിരെ റോഡിലെ ചളിവെള്ളത്തില്‍ കുളിച്ച് എംഎല്‍എയുടെ പ്രതിഷേധം. ജാര്‍ഖണ്ഡിലെ എംഎല്‍എ ദീപിക പാണ്ഡെ സിങ്ങാണ് ദേശീയ പാത 133ന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ചളിവെള്ളത്തില്‍ കുളിച്ചത്. മഴ കാരണം ദേശീയപാതയില്‍ വലിയ വെള്ളക്കെട്ടാണ് ഉണ്ടായത്. 

ദീര്‍ഘകാലമായി റോഡിന്റെ അവസ്ഥ ദയനീയമാണ്. ഇതേതുടര്‍ന്ന് അപകടങ്ങള്‍ തുടര്‍ക്കഥയാണെന്നും എംഎല്‍എ പറയുന്നു. നിരവധി തവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയൊന്നും ഉണ്ടായില്ല. അറ്റകുറ്റപ്പണി ആരംഭിക്കുന്നതുവരെ താന്‍ ഇവിടെതന്നെ ഇരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

നേരത്തെ പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും റോഡ് തകര്‍ച്ചയ്ക്ക് ഒരു കുറവും ഉണ്ടായില്ല. ഇക്കാര്യത്തില്‍ ശാശ്വത പരിഹാരം വേണമെന്നതാണ് എംഎല്‍എയുടെ ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com