പിങ്ക്, മഞ്ഞ കാര്‍ഡുകള്‍ക്കുള്ള 5 കിലോ സൗജന്യ അരി; കേന്ദ്ര സര്‍ക്കാര്‍ പദ്ധതി 6 മാസം കൂടി നീട്ടിയേക്കും

സെപ്തംബര്‍ 30ന് കാലാവധി തീരുന്ന സൗജന്യ റേഷന്‍ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന 6 മാസം കൂടി നീട്ടിയേക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സെപ്തംബര്‍ 30ന് കാലാവധി തീരുന്ന സൗജന്യ റേഷന്‍ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന 6 മാസം കൂടി നീട്ടിയേക്കും. അടുത്ത ആഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകും. 

കാലാവധി നീട്ടണം എന്ന് കേരളം, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ആറ് മാസത്തേക്ക് കൂടി പദ്ധതി നീട്ടിയാല്‍ 80000 കോടി രൂപയുടെ ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ടാവും എന്നാണ് കണക്കാക്കുന്നത്. 

5 കിലോ അരി പിങ്ക്, മഞ്ഞ കാര്‍ഡുകള്‍ക്ക് സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന. കോവിഡ് കാലത്താണ് ഈ പദ്ധതി ആരംഭിച്ചത്. പദ്ധതിയിലൂടെ ഈ വര്‍ഷം ജൂലൈ വരെ 15.91 ലക്ഷം ടണ്‍ അരി കേരളത്തിന് ലഭിച്ചതായാണ് കണക്ക്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com