'ഓപ്പറേഷന്‍ മേഘചക്ര'; കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ വലയിലാക്കാന്‍ സിബിഐ, രാജ്യവ്യാപക റെയ്ഡ്

20 സംസ്ഥാനങ്ങളിലായി 56 കേന്ദ്രങ്ങളിലാണ് സിബിഐ റെയ്ഡ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കുടുക്കാന്‍ വലവിരിച്ച് സിബിഐ.  'ഓപ്പറേഷന്‍ മേഘചക്ര' എന്നപേരില്‍ 20 സംസ്ഥാനങ്ങളിലായി 56 കേന്ദ്രങ്ങളിലാണ് സിബിഐ റെയ്ഡ്.

ഇന്റര്‍പോള്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച രാവിലെ മുതല്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്. ഓണ്‍ലൈനില്‍ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പങ്കുവെയ്ക്കുന്നവരുടെയും കുട്ടികളെ ഭീഷണിപ്പെടുത്തുന്നവരുടെയും ഉപദ്രവിക്കുന്നവരുടെയും വിവരങ്ങള്‍ ന്യൂസിലന്‍ഡിലെ ഇന്റര്‍പോള്‍ ബ്യൂറോ, സിങ്കപ്പൂര്‍ ബ്യൂറോ വഴി സിബിഐയ്ക്ക് കൈമാറുകയായിരുന്നു. 

ഈ വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് സിബിഐ റെയ്ഡ് ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം നവംബറിലും സമാനമായരീതിയില്‍ 'ഓപ്പറേഷന്‍ കാര്‍ബണ്‍' എന്നപേരിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. രാജ്യത്തെ 76 കേന്ദ്രങ്ങളിലായി 2021 നവംബറില്‍ നടത്തിയ റെയ്ഡില്‍ 83 പേരെയാണ് അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com