അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനമൊഴിയും; പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം, പൈലറ്റിന് വഴിയൊരുങ്ങുമോ?  

ഹൈക്കമാൻഡ് പ്രതിനിധികളായി മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനുമടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും
സച്ചിൻ പൈലറ്റ്, അശോക് ഗെലോട്ട്
സച്ചിൻ പൈലറ്റ്, അശോക് ഗെലോട്ട്

ന്യൂഡൽഹി: അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനമൊഴിയുമെന്ന കാര്യത്തിൽ ഏറെക്കുറെ സ്ഥിരീകരണമായ സ്ഥിതിക്ക് പുതിയ മുഖ്യമന്ത്രി ആരാകും എന്നാണ് ചർച്ചകൾ. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന് വൈകിട്ട് ഏഴിന് ജയ്പൂരില്‍ നടക്കുമെന്നാണ് വിവരം. യോഗത്തിൽ രാജസ്ഥാന്‍റെ പുതിയ മുഖ്യമന്ത്രിയാരാകണമെന്ന കാര്യത്തിൽ തീരുമാനമായേക്കും. ഹൈക്കമാൻഡ് പ്രതിനിധികളായി മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനുമടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. 

പകരക്കാരനായി സ്പീക്കർ സി പി ജോഷിയെയാണ് ഗലോട്ടിന് താൽപര്യം. അതേസമയം ഗാന്ധി കുടുംബത്തിന് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാനാണ് താൽപര്യമെന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ നിർണായകയോ​ഗമാണ് ഇന്ന് നടക്കുന്നത്. അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ജയ്പൂരില്‍ തന്നെ തുടരാനും എംഎല്‍എമാരെ കാണാനും പാര്‍ട്ടി ഉന്നതര്‍ പൈലറ്റിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എംഎല്‍എമാരെ കണ്ട് സച്ചിന്‍ പിന്തുണ തേടിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com