മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു; യുവാവിനെ 100 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന ട്രെയിനിന്റെ വാതിലിന് പുറത്ത് കെട്ടിയിട്ടു; ക്രൂരത

ബോഗിക്കകത്ത് വച്ച് ക്രൂരമായി തല്ലിച്ചതച്ച ശേഷമാണ് തൂണികൊണ്ട് ട്രെയിന്റെ വാതില്‍പ്പിടിയില്‍ തൂക്കിയിട്ടത്.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

പാറ്റ്‌ന: മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെ യാത്രക്കാര്‍ നൂറ് കിലേമീറ്റര്‍ വേഗത്തില്‍ ഒാടുന്ന ട്രെയിനില്‍ തൂക്കിയിട്ടു. ജമാല്‍പൂര്‍ - സാഹിബ് ഗഞ്ച് ട്രെയിനില്‍ നിന്നാണ് യാത്രക്കാര്‍ മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ പിടികൂടിയത്. ഇയാളെ ബോഗിക്കകത്ത് വച്ച് ക്രൂരമായി തല്ലിച്ചതച്ച ശേഷമാണ് തൂണികൊണ്ട് ട്രെയിന്റെ വാതില്‍പ്പിടിയില്‍ തൂക്കിയിട്ടത്. പത്തുകിലോമീറ്ററോളം ദൂരമാണ് ഇയാളെയും കൊണ്ട് ട്രെയിന്‍ സഞ്ചരിച്ചത്.

അതിവേഗത്തില്‍ പായുന്ന തീവണ്ടിയുടെ വാതിലില്‍ തൂങ്ങിക്കിടന്ന് ജീവനുവേണ്ടി നിലവിളിക്കുന്നത് കാണാം. ട്രെയിനില്‍ തന്നെയുള്ള മറ്റുയാത്രക്കാരാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ട്രെയിനില്‍ വച്ച് മൊബൈല്‍ ഫോണ്‍ മോഷ്ടിക്കന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഇയാളെ യാത്രക്കാര്‍ പിടികൂടിയത്. ഇയാള്‍ക്കൊപ്പമുള്ള മറ്റുള്ളവര്‍ രക്ഷപ്പെടുകയും ചെയ്തു

കഴിഞ്ഞ ദിവസവും ബിഹാറില്‍ സമാനമായ രീതിയില്‍ മൊബൈല്‍ മോഷ്ടാവിനോട് യാത്രക്കാര്‍ പെരുമാറിയിരുന്നു. ജനലിന് പുറത്തുനിന്ന് യാത്രക്കാരിലൊരാളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ച യാത്രക്കാരുടെ കൈയില്‍ മറ്റ് യാത്രക്കാര്‍ മുറുകെ പിടിച്ചതോടെ മോഷണശ്രമം നടത്തിയ ആള്‍ക്ക് 15 കിലോമീറ്ററളോളം ജനാലയില്‍ തൂങ്ങി കിടന്ന് സഞ്ചരിക്കേണ്ടി വന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com