സ്‌കൂളില്‍ ഉച്ചയ്ക്ക് ഉപ്പും ചോറും മാത്രം; പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍; വീഡിയോ

കുട്ടികള്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറലായതോടെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ജില്ലാ മജിസ്‌ട്രേറ്റ് സസ്‌പെന്റ് ചെയ്തു.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

അയോധ്യ: പ്രൈമറി സ്‌കൂളിലെ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തിന് ഉപ്പും ചോറും മാത്രം. കുട്ടികള്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറലായതോടെ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ജില്ലാ മജിസ്‌ട്രേറ്റ് സസ്‌പെന്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ അയോധ്യയിലെ സ്‌കൂളിലാണ് സംഭവം. ഗ്രാമത്തലവനോടും വിശദീകരണം തേടിയിട്ടുണ്ട്.

കുട്ടികള്‍ വെറും ഉപ്പ് കൂട്ടിയാണ് ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ സ്‌കൂളിലെ ഉച്ചഭക്ഷണ മെനുവില്‍ വിഭവസമൃദ്ധമായ പട്ടികയാണുള്ളത്. വീഡിയോഗ്രാഫര്‍ അന്നത്തെ മെനു കാണിക്കുകയും അതിന്റെ വസ്തുത ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. വിഷയം ശ്രദ്ധയില്‍പ്പെട്ട അയോധ്യ ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാര്‍ പ്രൈമറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഏക്താ യാദവിനെ സസ്‌പെന്‍ഡ് ചെയ്്തു.

സ്‌കൂള്‍ ഗ്രാമത്തിലായതിനാല്‍ മിക്ക കുട്ടികളും ഉച്ചഭക്ഷണ സമയത്ത് ഭക്ഷണം വാങ്ങി വീട്ടിലേക്ക് കൊണ്ടുപോയി കഴിച്ചുവരികയാണ് പതിവ്. ഇതേതുടര്‍ന്നാണ് വീട്ടുകാരും കാര്യങ്ങള്‍ അറിഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. സംഭവത്തിന്റെ വിശദമായ അന്വേഷണം നടത്താനും സമയാസമയങ്ങളില്‍ പരിശോധന നടത്താനും മജിസ്‌ട്രേറ്റ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com