ഭക്ഷണം വിളമ്പുന്നതിനിടെ ഇന്‍ഡിഗോ ജീവനക്കാരിയോട് മോശമായി പെരുമാറി; 63 കാരന്‍ അറസ്റ്റില്‍

ജീവനക്കാരി ഭക്ഷണം വിളമ്പുന്നതിനിടെയാണ് സ്വീഡിഷ് പൗരന്‍ മോശമായി പെരുമാറിയത്.
ഇന്‍ഡിഗോ വിമാനം, ഫയല്‍ ചിത്രം
ഇന്‍ഡിഗോ വിമാനം, ഫയല്‍ ചിത്രം

മുംബൈ: മദ്യലഹരിയില്‍ ഇന്‍ഡിഗോ ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്വീഡീഷ് പൗരന്‍ അറസ്റ്റില്‍. ബാങ്കോങ്ക്- മുംബൈ (6E 1052 )വിമാനത്തില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം.  വൈകീട്ട് ആറരയോടെ വിമാനം മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതോടെ 63കാരനായ പ്രതി എറിക് ഹരാള്‍ഡ് ജോനാസ് വെസ്റ്റ്‌ബെര്‍ഗിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

പ്രതിക്ക് പിന്നീട് അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. ജീവനക്കാരി ഭക്ഷണം വിളമ്പുന്നതിനിടെയാണ് സ്വീഡിഷ് പൗരന്‍ മോശമായി പെരുമാറിയത്. ജീവനക്കാരി വിവരം ക്യാപ്റ്റനെ അറിയിക്കുകയും അധികൃതര്‍ വെസ്റ്റ്‌ബെര്‍ഗിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്നും അയാള്‍ യുവതിയോട് മോശമായി പെരുമാറുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ; അയാള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തതിന് പിന്നാലെ പിഒഎസ് മെഷീന്‍ വഴി പണം അടയ്ക്കാന്‍ എടിഎം കാര്‍ഡ് ആവശ്യപ്പെട്ടു. ആ സമയത്ത് സൈ്വപ്പ് ചെയ്യാനെന്ന വ്യാജേനെ അയാള്‍ കൈയില്‍ പിടിച്ചതായും പിന്നീട് പിന്‍നമ്പര്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റ് യാത്രക്കാരുടെ മുന്നില്‍ വളരെ മോശമായി പെരുമാറുകയുമായിരുന്നു.

തുടര്‍ന്ന് വിമാന അധികൃതര്‍ വിവരം വിമാനത്താവള അതോറിറ്റിയെയും പൊലീസിനെയും അറിയിച്ചു. വിമാനം എത്തിയതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിമാനത്തിലെ മറ്റ് യാത്രക്കാരോടും ഇയാള്‍ മോശമായി പെരുമാറിയതായി പൊലീസ് കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com