പശ്ചിമ ബംഗാളില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd April 2023 08:04 AM  |  

Last Updated: 02nd April 2023 08:24 AM  |   A+A-   |  

raju_jha

രാജു ഝാ, വെടിയുണ്ട തറച്ച കാര്‍/ എഎന്‍ഐ

 

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു. വ്യവസായിയും ബിജെപി നേതാവുമായ രാജു ഝായാണ് കൊല്ലപ്പെട്ടത്. ബംഗാളിലെ പൂര്‍വ ബര്‍ധമാന്‍ ജില്ലയില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. 

രാജു ഝായും മറ്റ് മൂന്നുപേരും കാറില്‍ കൊല്‍ക്കത്തയിലേക്ക് വരുന്നതിനിടെ, അജ്ഞാത സംഘം കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ അക്രമികള്‍ സ്ഥലത്തു നിന്നും കടന്നു കളഞ്ഞു. 

അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആക്രമണ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. അന്വേഷണം തുടരുകയാണെന്നും ബര്‍ധമാന്‍ എസ്പി കംനാസിസ് സെന്‍ പറഞ്ഞു. നിലവിലെ സംഘര്‍ഷങ്ങളുമായി കൊലപാതകത്തിന് ബന്ധമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

2021 ഡിസംബറിലാണ് രാജു ഝാ ബിജെപിയില്‍ ചേര്‍ന്നത്. ബംഗാളില്‍ ഇടതു സര്‍ക്കാര്‍ ഭരണകാലത്ത് രാജു ഝാ സില്‍പ്പാഞ്ചലില്‍ അനധികൃത കല്‍ക്കരി ബിസിനസ് നടത്തിവന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജു ഝായ്‌ക്കെതിരെ നിരവധി കേസുകള്‍  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബിഹാറിലെ സസാറാമില്‍ സ്‌ഫോടനം, അഞ്ചുപേര്‍ക്ക് പരിക്ക്; കേന്ദ്രം റിപ്പോര്‍ട്ട് തേടി, ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ