ബംഗളൂരു: പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ഓട്ടോണമസ് ലാന്‍ഡിങ് പരീക്ഷണം വിജയകരം. കര്‍ണാടക ചിത്രദുര്‍ഗയിലെ വിക്ഷേപണത്തറയിലാണ് പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം വിജയകരമായി തിരിച്ചിറക്കിയത്.
ഡിആര്‍ഡിഒയുടെ സഹകരണത്തോടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമാണ് പരീക്ഷണം നടത്തിയത്. പരീക്ഷണം വിജയകരമെന്ന് ഇസ്രോയുടെ പ്രസ്താവനയില്‍ പറയുന്നു. ബഹിരാകാശ ഗവേഷണ രംഗത്ത് പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ പരീക്ഷണ വിജയം കൂടുതല്‍ കരുത്തുപകരും.
രാവിലെ ചിനൂക്ക് ഹെലികോപ്റ്ററിലാണ് പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം പറന്നുയര്‍ന്നത്. സ്വമേധയാ ആയിരുന്നു പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ പ്രവര്‍ത്തനം. സംയോജിത നാവിഗേഷന്‍, കണ്‍ട്രോള്‍ സംവിധാനം എന്നിവയുടെ സഹായത്തോടെയാണ് പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം അതിന്റെ ഓട്ടോണമസ് ലാന്‍ഡിങ് പൂര്‍ത്തിയാക്കിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക