ബന്ധം തകരുമ്പോള്‍ ബലാത്സംഗ കുറ്റം ആരോപിക്കാനാവില്ല;  സെക്‌സ് സമ്മതപ്രകാരം അല്ലെന്നു പറയാനാവില്ലെന്നു ഹൈക്കോടതി

ദീര്‍ഘനാളായി അടുപ്പം പുലര്‍ത്തുന്ന രണ്ടു പേര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിവാഹ വാഗ്ദാനം കൊണ്ടു മാത്രമാണെന്ന നിഗമനത്തില്‍ എത്താനാവില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മിലുള്ള ബന്ധം തകരുകയോ വിവാഹം നടക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ ഒരാള്‍ക്കെതിരെ ബലാത്സംഗക്കുറ്റം ആരോപിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ദീര്‍ഘനാളായി അടുപ്പം പുലര്‍ത്തുന്ന രണ്ടു പേര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിവാഹ വാഗ്ദാനം കൊണ്ടു മാത്രമാണെന്ന നിഗമനത്തില്‍ എത്താനാവില്ലെന്നു ജസ്റ്റിസ് ഭാരതി ഡോന്‍ഗ്രെ പറഞ്ഞു.

ബലാത്സംഗ കേസില്‍ യുവാവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി. ഇരുവരും തമ്മില്‍ ശാരീരികബന്ധമുണ്ടായപ്പോള്‍ യുവതിക്ക് പ്രായപൂര്‍ത്തിയായിരുന്നു. സ്വന്തം പ്രവൃത്തികളുടെ അനന്തരഫലങ്ങള്‍ മനസ്സിലാക്കാന്‍ മതിയായ പക്വതയുള്ള പ്രായമായിരുന്നു അത്. ബന്ധം തകര്‍ന്നതുകൊണ്ടും വിവാഹം നടന്നില്ല എന്നതു കൊണ്ടും മാത്രം ബലാത്സംഗ കുറ്റം ആരോപിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

സാമൂഹികമാധ്യമം വഴിയാണ് യുവാവിനെ പരിചയപ്പെട്ടതെന്നും വിവാഹവാഗ്ദാനം നല്‍കി ശാരീരികബന്ധത്തിലേര്‍പ്പെട്ടെന്നും പിന്നീട് വിവാഹത്തില്‍നിന്ന് പിന്മാറിയെന്നുമാണ് 26കാരിയായ യുവതി പരാതിയില്‍ പറഞ്ഞത്. ഇവര്‍ തമ്മില്‍ എട്ടുവര്‍ഷമായി ബന്ധമുണ്ടെന്നും ഓരോ തവണയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതും യുവതിയുടെ സ്വമേധയാ ഉള്ള സമ്മതമില്ലാതെയാണെന്നു പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com