അധികാരത്തിലെത്തിയാല്‍ മുസ്ലീങ്ങള്‍ക്കുള്ള സംവരണം പുനഃസ്ഥാപിക്കും; ഡികെ ശിവകുമാര്‍

ബിജെപി സര്‍ക്കാരിന്റെ സംവരണം റദ്ദാക്കിയ നടപടി പുനഃസ്ഥാപിക്കുമെന്നും ന്യൂനപക്ഷതാത്പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍/ ഫെയ്‌സ്ബുക്ക്‌
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍/ ഫെയ്‌സ്ബുക്ക്‌

ബംഗളരൂ: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണം റദ്ദാക്കിയ നടപടി പുനഃസ്ഥാപിക്കുമെന്ന് പാര്‍ട്ടി നേതാവ് ഡികെ ശിവകുമാര്‍. മാര്‍ച്ചില്‍ ബിജെപി സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കുള്ള ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കി വൊക്കാലിംഗകള്‍ക്കും ലിംഗായത്തുകള്‍ക്കും നല്‍കിയിരുന്നു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സംവരണ പ്രശ്‌നത്തിന് പരിഹാരമുണ്ടാകും. ബിജെപി സര്‍ക്കാരിന്റെ സംവരണം റദ്ദാക്കിയ നടപടി പുനഃസ്ഥാപിക്കുമെന്നും ന്യൂനപക്ഷതാത്പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

നിയമസഭാ തെരഞ്ഞടുപ്പിനുള്ള നാല്‍പ്പത്തിയൊന്ന് സ്ഥാനാര്‍ഥികളുടെ രണ്ടാം പട്ടിക കോണ്‍ഗ്രസ് വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു. പ്രദേശിക പാര്‍ട്ടിയായ സര്‍വോദയ കര്‍ണാടക പാര്‍ട്ടിക്ക് ഒരു സീറ്റ് നല്‍കുകയും ചെയ്തു. ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക ഏപ്രില്‍ എട്ടിന് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വിജയസാധ്യത കണക്കിലെടുത്താവും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും പാര്‍ട്ടി അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെയും പേരുകള്‍ ഉള്‍പ്പെടുന്ന 124 സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക കോണ്‍ഗ്രസ് മാര്‍ച്ച് 25ന് പ്രഖ്യാപിച്ചിരുന്നു. മെയ് പത്തിനാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ്. മെയ് 13ന് ഫലമറിയാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com