ആറായിരവും കടന്ന് കോവിഡ് കേസുകള്‍; 13 ശതമാനത്തിന്റെ വര്‍ധന, ജാഗ്രത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th April 2023 10:44 AM  |  

Last Updated: 07th April 2023 10:44 AM  |   A+A-   |  

covid updates

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ ദിവസം കഴിയുന്തോറും കോവിഡ് കേസുകള്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 6050 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മാസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകള്‍ ആറായിരം കടക്കുന്നത്.

കഴിഞ്ഞദിവസത്തേക്കാള്‍ കോവിഡ് കേസുകളില്‍ 13 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. നിലവില്‍ രാജ്യത്ത് 28,303 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മൂന്നിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 3.39 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്.

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. സംസ്ഥാന ആരോഗ്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗത്തില്‍ കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യും.  തിങ്കളാഴ്ച നടത്താനിരിക്കുന്ന കോവിഡ് മോക്ഡ്രില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ആകും എന്ന് സൂചനയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം; കേന്ദ്ര ആരോ​ഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോ​ഗം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ