വീട്ടിലിരുന്ന് പണം നേടാം! ; വാട്‌സ്‌ആപ്പ് സന്ദേശത്തിൽ കുടുങ്ങി, യുവതിക്ക് നഷ്‍‌ടമായത് ലക്ഷങ്ങൾ

യുവതിക്ക് നഷ്ടമായത് എട്ട് ലക്ഷത്തോളം രൂപ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: വാട്‌സ്ആപ്പിലൂടെ ജോലി വാ​ഗ്ദാനം ചെയ്‌ത് യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയതായി പരാതി. കർണാടക ഗുരുഗ്രാമം സ്വദേശിനിയായ സരിത എന്ന യുവതിയാണ് തട്ടിപ്പിന് ഇരയായത്. 8.20 ലക്ഷം രൂപയാണ് അവർക്ക് നഷ്ടമായത്.

വീട്ടിലിരുന്ന്  ഉയർന്ന വരുമാനം ഉണ്ടാക്കാമെന്ന വാട്‌സ്ആപ്പിലൂടെ സന്ദേശം കണ്ടാണ് സരിത അതിലുണ്ടായിരുന്ന നമ്പറുമായി ബന്ധപ്പെട്ടത്. ഒരു യൂട്യൂബ് ചാനൽ സബ്‌സ്ക്രൈബ് ചെയ്യുന്നതിലൂടെ 50 രൂപ കിട്ടുമെന്നായിരുന്നു വാഗ്ദാനം. യൂട്യൂബ് ചാനൽ സബ്‌സ്ക്രൈബ് ചെയ്തതിന് പിന്നാലെ എയ്‌ഡ്‌നെറ്റ് ഗ്ലോബൽ മാർക്കറ്റിംഗ് കമ്പനിയിലെ എച്ച്ആർ അസിസ്റ്റന്റ് മാനേജർ എന്ന വ്യാജേന ഒരു യുവാവ് സരിതയെ വിളിച്ചു ഒരു ടെലിഗ്രാം ഗ്രൂപ്പിൽ ചേർത്തു എന്നും യുവതി പരാതിയിൽ പറഞ്ഞു.

പണം ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല പല ഫീസുകളുടെ പേര് പറഞ്ഞു യുവതിയുടെ കയ്യിൽ നിന്നും 8.20 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സംഭവത്തിൽ മനേസാ​ഗർ പൊലീസ് കേസെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com