രാജ്യത്ത് 6,155 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; ഇന്ന് സംസ്ഥാനങ്ങളിൽ അവലോകനയോ​ഗം

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു
ഫയല്‍ ചിത്രം/ പിടിഐ
ഫയല്‍ ചിത്രം/ പിടിഐ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 6,155 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 31,194 ആയതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 4,47,51,259 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചച്ചതായാണ് ഔദ്യോ​ഗിക കണക്ക്. അഞ്ചിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 5,30,954 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 4,41,89,111പേർ ഇതുവരെ രോ​ഗമുക്തരായി. കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ദേശീയ വാക്‌സിനേഷൻ ഡ്രൈവിന്റെ ഭാ​ഗമായി 220.66 കോടി ഡോസ് കോവിഡ് വാക്‌സിൻ ഇതുവരെ വിതരണം ചെയ്‌തു. 

അതേസമയം കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഇന്ന് സംസ്ഥാനങ്ങളിൽ അവലോകനയോ​ഗം ചേരും. ആശുപത്രികളിലെ സൗകര്യം, വാക്സിനേഷൻ തോത്, മറ്റ് പ്രതിരോധ മാർഗങ്ങൾ എല്ലാം വിലയിരുത്തും. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ നിർദ്ദേശ പ്രകാരമാണ് സംസ്ഥാനങ്ങളിൽ അവലോകനയോ​ഗം ചേരുന്നത്. 

ഈ മാസം 10,11 തീയതികളില്‍ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രില്‍ സംഘടിപ്പിക്കും. ആരോഗ്യസംവിധാനവും ആശുപത്രികളുമെല്ലാം വലിയ കോവിഡ് തരംഗമോ വ്യാപനമോ ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ സജ്ജമാണോ എന്നു പരിശോധിക്കുകയാണ് ലക്ഷ്യം. കോവിഡ് മോക്ഡ്രില്‍ നടത്തുന്ന ആശുപത്രികളില്‍ ആരോഗ്യമന്ത്രിമാര്‍ നേരിട്ടു സന്ദര്‍ശിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com