അദാനിയെ പിന്തുണച്ച്​ ശരത് പവാർ; ഹിൻഡൻബർ​ഗ് റിപ്പോർട്ട് തള്ളി എൻസിപി അധ്യക്ഷൻ 

ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത പവാർ ജെപിസി  അന്വേഷണത്തിന് പ്രസക്തി ഇല്ലെന്നും പറഞ്ഞു
ശരദ് പവാര്‍
ശരദ് പവാര്‍

ന്യൂഡൽഹി: അദാനിയെ പരസ്യമായി പിന്തുണച്ച് എൻസിപി അധ്യക്ഷൻ ശരത് പവാർ. ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത പവാർ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി)  അന്വേഷണത്തിന് പ്രസക്തി ഇല്ലെന്നും പറഞ്ഞു. 

‘യു എസ് ധനകാര്യഗവേഷണസ്ഥാപനമായ ഹിൻഡൻബർഗിന്റെ അന്വേഷണ റിപ്പോർട്ടാണ് അദാനിയെ കുറ്റപ്പെടുത്തുന്നത്. രാജ്യത്തെ സമ്പദ്‍വ്യവസ്ഥയെത്തന്നെ ഉലയ്ക്കുന്ന ആരോപണമാണ് അവർ‌ ഉന്നയിച്ചിട്ടുള്ളത്. ഇത് ഒരു വ്യവസായ​ഗ്രൂപ്പിനെ ലക്ഷമിട്ടുള്ള പ്രത്യേക നീക്കമാണിതെന്നാണ് തോന്നുന്നത്. അദാനി ഗ്രൂപ്പ് തെറ്റെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷണം വേണം. സുപ്രീംകോടതി നിയോഗിച്ച സമിതി അന്വേഷിച്ചാൽ മതി. സംയുക്ത പാർലമെന്ററി സമിതി ആണെങ്കിൽ നേതൃത്വം ഭരണകക്ഷിക്കാവും. അപ്പോൾപ്പിന്നെ സർക്കാരിനെതിരായ ആരോപണത്തിന്റെ നിജസ്ഥിതി എങ്ങനെ പുറത്തുവരാനാണ്?’, എൻഡിടിവി വാർത്താചാനലിനു നൽകിയ അഭിമുഖത്തിലാണ് പവാർ അദാനിഗ്രൂപ്പിനെ പിന്തുണച്ചത്. 

പ്രതിപക്ഷ പാർട്ടികൾ പ്രധാന പ്രശ്നങ്ങൾ ഉന്നയിക്കുന്നില്ലെന്നും സാധാരണക്കാരുടെ പല പ്രശ്നങ്ങളും അവഗണിക്കപ്പെടുന്നുവെന്നും പവാർ വിമർശിച്ചു. പ്രതിപക്ഷ പാർട്ടികൾ തമ്മിൽ സമവായം അനിവാര്യമാണെന്നും കൃത്യമായ മാർഗരേഖയോടെ പ്രതിപക്ഷം ഒന്നിച്ചു നിന്ന് പ്രവർത്തിച്ചില്ലെങ്കിൽ ഐക്യം ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com