രാജ്യത്ത് കടുവകളുടെ എണ്ണം കൂടി, 17 വര്‍ഷത്തിനിടെ 124 ശതമാനത്തിന്റെ വര്‍ധന; 3,100 കടന്നു 

രാജ്യത്ത് കടുവകളുടെ എണ്ണം വര്‍ധിച്ചു
ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പിടിഐ
ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് കടുവകളുടെ എണ്ണം വര്‍ധിച്ചു. കടുവ സെന്‍സസ് പ്രകാരം കടുവകളുടെ എണ്ണം 3167 ആയാണ് ഉയര്‍ന്നത്. 2018ലെ സെന്‍സസില്‍ നിന്ന് വ്യത്യസ്തമായി കടുവകളുടെ എണ്ണത്തില്‍ ഇരുനൂറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2018ല്‍ 2967 ആയിരുന്നു കടുവകളുടെ എണ്ണം. കടുവകളുടെ എണ്ണത്തില്‍ 6.74 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കടുവ സെന്‍സസിന്റെ പ്രകാശനം നടത്തിയത്. പ്രൊജക്ട് ടൈഗറിന്റെ 50-ാം വാര്‍ഷികത്തിലാണ് പുതിയ കണക്ക് പുറത്തുവിട്ടത്. 2006ല്‍ രാജ്യത്ത് 1411 കടുവകളാണ് ഉണ്ടായിരുന്നത്. 2006ന് ശേഷം കടുവകളുടെ എണ്ണത്തില്‍ 124 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com