5,357 പേര്‍ക്ക് കൂടി കോവിഡ്; രാജ്യം ജാഗ്രതയില്‍, നാളെയും മറ്റന്നാളും മോക് ഡ്രില്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,357 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,357 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ, പുതിയ കോവിഡ് തരംഗത്തില്‍ രാജ്യത്ത് ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 32,814 ആയി. 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മോക്ഡ്രില്‍ നടത്തും. ആശുപത്രികളില്‍ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശം നല്‍കി. 

കേരളത്തില്‍ ഗര്‍ഭിണികള്‍, അറുപത് വയസ്സിന് മുകളിലുള്ളവര്‍, കുട്ടികള്‍, മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നാണ് നിര്‍ദേശം. 

ഹരിയാനയിലും പുതുച്ചേരിയിലും പൊതു സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. ഉത്തര്‍പ്രദേശില്‍ വിമാനത്താവളങ്ങളില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് സ്‌ക്രീനിങ് ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com