വിവാഹം കഴിക്കുമെന്ന് വാഗ്ദാനം; ആറാം ക്ലാസ് വിദ്യാര്‍ഥിയെ 57കാരനായ അധ്യാപകന്‍ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു

പരീക്ഷ കഴിഞ്ഞ് ഏപ്രില്‍ അഞ്ചാം തീയതി സ്‌കൂളിലെ സയന്‍സ് ലാബില്‍ കൊണ്ടുപോയി അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി അമ്മയോട് പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഗണിത അധ്യാപകന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ 57കാരനായ അധ്യാപകന്‍ ബലാത്സംഗത്തിന് ഇരയാക്കിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ അമ്മ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പരീക്ഷ കഴിഞ്ഞ് ഏപ്രില്‍ അഞ്ചാം തീയതി സ്‌കൂളിലെ സയന്‍സ് ലാബില്‍ കൊണ്ടുപോയി അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി അമ്മയോട് പറഞ്ഞു.

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ ഡിസംബര്‍ മുതല്‍ പലതവണ അധ്യാപകന്‍ പീഡിപ്പിച്ചതായും പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. ലൈംഗിക ബന്ധം ആരോടും പറയരുതെന്നും പറഞ്ഞാല്‍ കൊല്ലുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ്  അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com