ചരിത്ര നിമിഷമെന്ന് അമിത് ഷാ; പതിറ്റാണ്ടുകൾ നീണ്ട പോരിന് അന്ത്യം, അതിർത്തി തർക്കം അവസാനിപ്പിക്കാൻ കരാറിൽ‌ ഒപ്പുവച്ച് അസമും അരുണാചലും

പതിറ്റാണ്ടുകൾ നീണ്ടുനിന്ന അസം-അരുണാചൽ പ്രദേശ് അതിർത്തി തർക്കത്തിന് പരിഹാരം
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ന്യൂഡൽ‌ഹി: പതിറ്റാണ്ടുകൾ നീണ്ടുനിന്ന അസം-അരുണാചൽ പ്രദേശ് അതിർത്തി തർക്കത്തിന് പരിഹാരം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അതിർത്തി വിഷയം പരിഹരിക്കാനുള്ള കരാറിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും അരുണാചൽ മുഖ്യമന്ത്രി പ്രേമ ഖണ്ഡുവും ഒപ്പുവച്ചു. ചരിത്രപരമായ നീക്കമാണ് ഇതെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. 

804 കിലോമീറ്റീർ അതിർത്തിയാണ് ഇരു സംസ്ഥാനങ്ങളും തമ്മിൽ പങ്കിടുന്നത്. 123 ​ഗ്രാമങ്ങളാണ് ഈ മേഖലയിലുള്ളത്. പ്രത്യേക മേഖലകൾ കൈകാര്യം ചെയ്യുന്നതിനിന് ഇരു സംസ്ഥാനങ്ങളിലേയും മന്ത്രിമാരേയും ജനപ്രതിനിധികളെയും ഉദ്യോ​ഗസ്ഥരെയും ഉൾപ്പെടുത്തി സമിതി രൂപീകരിച്ചിരുന്നു. 

കേന്ദ്ര ഭരണപ്രദേശമായിരുന്ന സമയം മുതൽ ചില മേഖലകൾ അസം ഏകപക്ഷീയമായി കയ്യടക്കി വെച്ചിരിക്കുകയാണ് എന്ന് അരുണാചൽ ആരോപിക്കുന്നുണ്ട്. 1987ൽ അരുണാചൽ പ്രദേശിന് സംസ്ഥാന പദവി ലഭിച്ചതിന് പിന്നാലെ. അസമിലെ ചില ഭാ​ഗങ്ങൾ അരുണാചലിലേക്ക് മാറ്റിയ ഇതിനെതിരെ അസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com