അഭിഭാഷകർക്കു സമരം ചെയ്യാനാവില്ല, ജോലിയിൽനിന്നു വിട്ടുനിൽക്കാനും അവകാശമില്ലെന്ന് സുപ്രീം കോടതി

അഭിഭാഷകർക്ക് സമരം ചെയ്യാനോ ജോലിയിൽനിന്നു വിട്ടുനിൽക്കാനോ അവകാശമില്ലെന്ന് സുപ്രീം കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: അഭിഭാഷകർക്ക് സമരം ചെയ്യാനോ ജോലിയിൽനിന്നു വിട്ടുനിൽക്കാനോ അവകാശമില്ലെന്ന് സുപ്രീം കോടതി. അഭിഭാഷകർ സമരം ചെയ്യുമ്പോൾ ജുഡീഷ്യൽ പ്രക്രിയയാണ് അവതാളത്തിലാവുന്നതെന്ന് ജസ്റ്റിസുമാരായ എംആർ ഷാ, അഹ്സാനുദ്ദീൻ അമാനുല്ല എന്നിവർ ചൂണ്ടിക്കാട്ടി.

അഭിഭാഷകർക്കു പരാതി പരിഹാര സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് ഡെറാഡൂൺ ജില്ലാ ബാർ അസോസിയേഷൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്.  അഭിഭാഷകർക്കു പരാതി പരിഹാരത്തിനായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സംവിധാനം വേണമെന്ന് ബെഞ്ച് നിർദേശിച്ചു. സംസ്ഥാന തല പരാതിപരിഹാര സംവിധാനത്തിന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേതൃത്വം നൽകണം. ഹൈക്കോടതിയിലെ രണ്ടു സീനിയർ ജഡ്ജിമാരും അഡ്വക്കറ്റ് ജനറലും ബാർ കൗൺസിൽ ചെയർമാനും ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റും ഇതിൽ അം​ഗങ്ങളായിരിക്കണമെന്ന് ബെഞ്ച് ഉത്തരവിട്ടു.

ജില്ലാ തലത്തിലും ഇത്തരം പരാതി പരിഹാര സംവിധാനം വേണം. കോടതിയിലെ പെരുമാറ്റം, ഫയലിങ്, മറ്റു നടപടിക്രമങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട അഭിഭാഷകരുടെ പരാതികൾ പരിഹരിക്കുകയാണ് ഇവയുടെ ഉദ്ദേശ്യമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com