സ്റ്റാലിനെ ലക്ഷ്യമിട്ട് ആദായനികുതി വകുപ്പ്; മരുമകന്റെ ഓഡിറ്ററുടെ വീട്ടിലും എംഎൽഎയുടെ വീട്ടിലും റെയ്ഡ്

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനം ജി സ്ക്വയർ റിലേഷൻസിൽ ആദായ നികുതി വകുപ്പ് പരിശോധന
സ്റ്റാലിന്‍/ ഫയല്‍ ചിത്രം
സ്റ്റാലിന്‍/ ഫയല്‍ ചിത്രം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനം ജി സ്ക്വയർ റിലേഷൻസിൽ ആദായ നികുതി വകുപ്പ് പരിശോധന. സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും പരിശോധന നടന്നു. തമിഴ്നാട്ടിലും കർണാടകയിലുമായി ഒരേസമയം 50 ഇടങ്ങളിലാണ് ഐറ്റി റെയ്ഡ് നടത്തിയത്. 

ജി സ്ക്വയറിൽ സ്റ്റാലിന് ബെനാമി ഇടപാടുണ്ടെന്ന് ബിജെപി തമിഴ്നാട് ഘടകം ആരോപിച്ചിരുന്നു. ചെന്നൈ, കോയമ്പത്തൂർ, കർണാടകയിലെ ഹൊസൂർ, ബെം​ഗളൂരു, മൈസൂരു, ബല്ലേരി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. 

ഡിഎംകെ എംഎൽഎ മോഹന്റെ വീട്ടിലും പരിശോധന നടന്നു. മോഹന്റെ വീട്ടിൽ റെയ്ഡ് നടന്നതിന് പിന്നാലെ പ്രതിഷേധവുമായി ഡിഎംകെ പ്രവർത്തകർ രം​ഗത്തെത്തി. 

അതേസമയം, തങ്ങൾക്ക് ഡിഎംകെയുമായി ബന്ധമുണ്ടെന്ന് ആരോപണം ജി സ്ക്വയർ നിഷേധിച്ചു. തങ്ങൾ നിയമം അനുസരിച്ചാണ് ബിസിനസ് ചെയ്യുന്നതെന്നും സ്ഥാപനം അവകാശപ്പെട്ടു. 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com