'കോണ്‍ഗ്രസ് എന്നെ അധിക്ഷേപിച്ചത് 91 തവണ; ഓരോ തവണയും അവര്‍ തന്നെ നശിക്കുന്നു': നരേന്ദ്ര മോദി

കോണ്‍ഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ചിത്രം: ബിജെപി കര്‍ണാടക/ട്വിറ്റര്‍
ചിത്രം: ബിജെപി കര്‍ണാടക/ട്വിറ്റര്‍

ബംഗളൂരു: കോണ്‍ഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി വിഷ പാമ്പാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

'കോണ്‍ഗ്രസ് വീണ്ടും എന്നെ അധിക്ഷേപിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഓരോ തവണയും കോണ്‍ഗ്രസ് അധിക്ഷേപിക്കുമ്പോള്‍ അവര്‍തന്നെയാണ് നശിക്കുന്നത്. 91 തവണ കോണ്‍ഗ്രസ് എന്നെ അധിക്ഷേപിച്ചു. കോണ്‍ഗ്രസുകാര്‍ അധിക്ഷേപം തുടരട്ടെ, കര്‍ണാടകയിലെ ജനങ്ങള്‍ക്കായുള്ള പ്രവര്‍ത്തനം ഞാന്‍ തുടരും. അംബേദ്കറെയും സവര്‍ക്കറെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. സാധാരണക്കാര്‍ക്കു വേണ്ടി സംസാരിക്കുന്നവരെയും അഴിമതി ചൂണ്ടിക്കാട്ടുന്നവരെയും കോണ്‍ഗ്രസ് വെറുക്കുന്നു'.- അദ്ദേഹം പറഞ്ഞു. 

'കോണ്‍ഗ്രസിന് ഒരിക്കലും സാധാരണക്കാരുടെ വേദനകള്‍ മനസ്സിലാകില്ല. പ്രീണന രാഷ്ട്രീയമാണ് അവര്‍ പിന്തുടരുന്നത്. കോണ്‍ഗ്രസിന്റെ ഭരണകാലത്ത് കര്‍ണാടക വലിയ പ്രയാസങ്ങള്‍ അനുഭവിച്ചു. കോണ്‍ഗ്രസിന് സീറ്റുകളില്‍ മാത്രമാണ് നോട്ടം, ജനങ്ങളോട് പ്രതിബദ്ധതയില്ല. സംസ്ഥാനത്തിന്റെ വികസനം മുരടിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. കോണ്‍ഗ്രസിന്റെ അധിക്ഷേപങ്ങള്‍ക്ക് ജനം വോട്ടിലൂടെ മറുപടി പറയും. രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി കര്‍ണാടകയെ മാറ്റുന്നതിനുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്'- മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com