മലയിലെ 'പ്രേതം', ഇരയ്ക്ക് പിന്നാലെ ഹിമപ്പുലി; ചെങ്കുത്തായ മലനിരയിൽ നിന്ന് താഴേക്ക്; ഒടുവിൽ- വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th April 2023 09:51 PM  |  

Last Updated: 29th April 2023 09:51 PM  |   A+A-   |  

SNOW LEOPARD

ഇരയ്ക്ക് പിന്നാലെ കുതിക്കുന്ന ഹിമപ്പുലിയുടെ ദൃശ്യം

 

ഞ്ഞുമൂടിയ മലനിരകളിൽ വെള്ള നിറത്തിലുള്ള ഇടതൂർന്ന രോമങ്ങളോടുകൂടി ഹിമപ്പുലികൾ വിഹരിക്കുന്ന കാഴ്ച ഏറെ മനോഹരമാണ്. ഏത് ദുർഘട പ്രതിസന്ധിയിലും വേട്ടയാടാൻ ഹിമപ്പുലികൾക്ക് പ്രത്യേക മിടുക്കുണ്ട്. അതുകൊണ്ട് പർവതങ്ങളിലെ 'പ്രേതം' എന്നും ഹിമപ്പുലികളെ വിശേഷിപ്പിക്കാറുണ്ട്. ഇപ്പോൾ ചെങ്കുത്തായ മലനിര ഒന്നും പ്രശ്‌നമാക്കാതെ, ഇരയെ വേട്ടയാടിയെ അടങ്ങു എന്ന നിശ്ചയത്തോടെ ഹിമപ്പുലി നീങ്ങുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ചെങ്കുത്തായ മലഞ്ചെരുവിലൂടെ ശരവേഗത്തിൽ പാഞ്ഞാണ് ഹിമപ്പുലി ഇര പിടിക്കുന്നത്. 

മലമുകളിൽ നിന്നും വേഗത്തിൽ പാഞ്ഞു വരുന്ന പുലിയെ കണ്ട് ഇര ജീവനും കൊണ്ട് ഓടുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ. സാകേത് ബഡോള ഐഎഫ്എസ് ആണ് ട്വിറ്ററിൽ ദൃശ്യം പങ്കുവെച്ചത്. രക്ഷപ്പെടാൻ മലഞ്ചെരുവിലേക്കാണ് ഇര ഓടി നീങ്ങിയത്. അതിനെത്തന്നെ ലക്ഷ്യമാക്കി ഹിമപ്പുലിയും പിന്നാലെ പാഞ്ഞു. ജീവൻ രക്ഷിക്കാനുള്ള വ്യഗ്രതയിൽ ഇര പരമാവധി വേഗത്തിൽ ഓടുന്നത് വീഡിയോയിൽ കാണാം.

എന്നാൽ ഓട്ടത്തിനിടെ നിലതെറ്റി മലഞ്ചെരുവിൽ നിന്ന് ഇര താഴേക്ക് പതിച്ചു. പിന്നാലെ ഹിമപ്പുലിയും. ഹിമപ്പുലി ഇരയെ പിടികൂടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'മെരുക്കിയാലും കബളിപ്പിക്കരുത്'; യുവതിക്ക് കിട്ടിയ എട്ടിന്റെ പണി; വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ