വെട്ടുകത്തിയുമായി പൊലീസിനെ ആക്രമിച്ചു; തമിഴ്‌നാട്ടില്‍  രണ്ട് ഗുണ്ടകളെ വെടിവച്ചു കൊന്നു, രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു

വാഹന പരിശോധനക്കിടെ നാലംഗ സംഘം വെട്ടുകത്തിയുമായി എത്തി പൊലീസിനെ ആക്രമിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ പൊലീസ് വെടിവെപ്പില്‍ രണ്ട് ഗുണ്ടകള്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. വാഹന പരിശോധനക്കിടെ നാലംഗ സംഘം ആയുധങ്ങളുമായി പൊലീസിനെ ആക്രമിക്കുകയായിരുന്നു. 

രമേശ്, ഛോട്ടാ വിനോദ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെ താംബാരത്തിനു സമീപം കാരണൈപുതുച്ചേരിയിലാണ് സംഭവം. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.

വാഹന പരിശോധനക്കിടെ നാലംഗ സംഘം വെട്ടുകത്തിയുമായി എത്തി പൊലീസിനെ ആക്രമിക്കുകയായിരുന്നു. പിന്നാലെയാണ് സംഘത്തിനു നേരെ വെടിവച്ചതെന്നു പൊലീസ് വ്യക്തമാക്കി. 

വാഹന പരിശോധനക്കിടെ പൊലീസ് സംഘത്തിനു നേരെ ഗുണ്ടകള്‍ സഞ്ചരിച്ച കാര്‍ അമിത വേഗത്തില്‍ എത്തി. അതിനിടെ കാര്‍ പൊലീസ് വാഹനത്തില്‍ ഇടിച്ചു. പിന്നാലെ പൊലീസ് എത്തിയപ്പോള്‍ കാറില്‍ നിന്നിറങ്ങിയ സംഘം ആയുധങ്ങളുമായി എഎസ്‌ഐയെ ആക്രമിച്ചു. തുടര്‍ന്നാണ് പൊലീസ് വെടിവച്ചത്.

പത്ത് കൊലക്കേസുകളില്‍ പ്രതിയാണ് ഛോട്ടാ വിനോദ്. രമേശ് അഞ്ച് കൊലക്കേസുകളിലും പ്രതിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com