സ്‌ഫോടനത്തില്‍ തകര്‍ന്ന കാര്‍/ എഎന്‍ഐ
സ്‌ഫോടനത്തില്‍ തകര്‍ന്ന കാര്‍/ എഎന്‍ഐ

കോയമ്പത്തൂര്‍ കാര്‍ ബോംബ് സ്‌ഫോടനം: ഗൂഢാലോചനയില്‍ മുഖ്യ പങ്കാളിയായ ഒരാള്‍ കൂടി പിടിയില്‍

ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായാണ് പ്രതികള്‍ സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു

ന്യൂഡല്‍ഹി: കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ ഒരാള്‍ കൂടി എന്‍ഐഎയുടെ പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശിയായ മുഹമ്മദ് ഇദ്രിസ് എന്നയാളാണ് അറസ്റ്റിലായത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23 നാണ് കോയമ്പത്തൂര്‍ ഉക്കടത്ത് ഈശ്വരന്‍ കോവില്‍ സ്ട്രീറ്റിലെ കോട്ടെ സംഗമേശ്വര്‍ തിരുകോവില്‍ ക്ഷേത്ത്രതിന് മുന്നില്‍ വെച്ച് കാര്‍ബോംബ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ മുഖ്യ ആസൂത്രകനും ചാവേറുമായ ജമേഷ മുബീന്‍ കൊല്ലപ്പെട്ടിരുന്നു. 

കൊല്ലപ്പെട്ട ജമേഷ മുബീന്റെ അടുത്ത അനുയായിയും, ബോംബ് സ്‌ഫോടനത്തിന്റെ ഗൂഢാലോചനയില്‍ മുഖ്യ പങ്കാളിയുമായിരുന്നു മുഹമ്മദ് ഇദ്രിസെന്ന് എന്‍ഐഎ പറയുന്നു. ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായാണ് പ്രതികള്‍ സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com