കാമുകിക്ക് പിസയുമായി എത്തി, അച്ഛനെ കണ്ട് ഒളിച്ചു; ടെറസില്‍ നിന്ന് വീണ്ട് യുവാവിന് ദാരുണാന്ത്യം

പിസയുമായി എത്തിയ യുവാവ് പെണ്‍കുട്ടിയുടെ പിതാവില്‍ നിന്ന് ഒളിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി ടെറസില്‍ നിന്ന് താഴോട്ടുവീഴുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരബാദ്: കാമുകിക്കൊപ്പം രഹസ്യമായി പിസ കഴിക്കാനെത്തിയ 20കാരന്‍ നാലുനില കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് വീണ് മരിച്ചു. ഹൈദരബാദിലെ ബോറബന്ദയിലാണ് സംഭവം. മുഹമ്മദ് ഷുഹൈബ് ആണ് മരിച്ചത്

പിസയുമായി എത്തിയ യുവാവ് പെണ്‍കുട്ടിയുടെ പിതാവില്‍ നിന്ന് ഒളിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി ടെറസില്‍ നിന്ന് താഴോട്ടുവീഴുകയായിരുന്നു. മുഹമ്മദ് ഷുഹൈബ് രാത്രിയില്‍ കാമുകിയെ കാണാനായി അവളുടെ വീട്ടിലെത്തിയതായിരുന്നു. അവര്‍ വീടിന്റെ ടെറസില്‍ ഒന്നിച്ചിരിക്കുന്നതിനിടെ ആരോ നടന്നുവരുന്നതായി സംശയം തോന്നി. പെണ്‍കുട്ടിയുടെ അച്ഛനാണെന്ന് ഭയന്ന മുഹമ്മദ് ടെറസിന്റെ ഒരു മൂലയിലേക്ക് ഒളിക്കാന്‍ ശ്രമിച്ചു. അതിന് പിന്നാലെ കേബിളുകളില്‍ തൂങ്ങി താഴെയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് നിലത്ത് വീഴുകയായിരുന്നു. 

ഉടന്‍ തന്നെ യുവാവിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ അഞ്ചരയോടെ മരിച്ചു. അടുത്തിടെയാണ് ഷുഹൈബ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. പെണ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് യുവാവ് രാത്രി പിസയുമായി വീട്ടിലെത്തിയത്. ബേക്കറി ജീവനക്കാരനാണ് മരിച്ച ഷുഹൈബ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com