ബിഹാറില്‍ മാധ്യമ പ്രവര്‍ത്തകനെ വെടിവച്ച് കൊന്നു; അന്വേഷണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th August 2023 10:56 AM |
Last Updated: 18th August 2023 10:56 AM | A+A A- |

വിമല്‍കുമാര്‍ യാദവ്/ ട്വിറ്റര്‍
പട്‌ന: ബിഹാറിലെ അരാറയില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ച് കൊന്നു. ദൈനിക് ജാഗരണ്‍ പത്രത്തിലെ വിമല്‍കുമാര്‍ യാദവാണ് കൊല്ലപ്പെട്ടത്.
രാവിലെ ഏഴുമണിയോടു കൂടി റാണിഗഞ്ചിലെ മാധ്യമപ്രവര്‍ത്തകന്റെ വീട്ടിലെത്തിയ നാലംഗസംഘം വിമല്‍കുമാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വിമല്‍കുമാര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. യുവാവിന്റെ മരണത്തിന് പിന്നാലെ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
25 കോടി വില വരുന്ന കിങ് ഫിഷര്‍ ബിയര്‍ പിടിച്ചെടുത്ത് എക്‌സൈസ്, നശിപ്പിക്കാന്‍ നിര്‍ദേശം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ