ദമ്പതികള്‍ മുഖത്തടിച്ചു, യുവാവ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് വീണു; പാഞ്ഞെത്തി ട്രെയിന്‍, ഒടുവില്‍- വീഡിയോ 

By സമകാലിക മലയാളം ഡെസ്ക്       |   Published: 18th August 2023 10:07 AM  |  

Last Updated: 18th August 2023 10:17 AM  |   A+A-   |  

train accident

പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് യുവാവ് വീഴുന്ന ദൃശ്യം

 

മുംബൈ: മഹാരാഷ്ട്രയില്‍ ദമ്പതികളുടെ അടിയേറ്റ് പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് വീണ യുവാവ്, ഈസമയത്ത് കടന്നുവന്ന ട്രെയിന്‍ ഇടിച്ച് മരിച്ചു. പ്ലാറ്റ്‌ഫോമിലേക്ക് തിരിച്ചു കയറാന്‍ 26കാരന്‍ നടത്തിയ ശ്രമം വിഫലമാകുകയായിരുന്നു. 

മുംബൈയിലെ സിയോണ്‍ സ്‌റ്റേഷനില്‍ ഞായറാഴ്ച രാത്രി 9.15 ഓടേയാണ് സംഭവം. 26കാരനായ ദിനേശ്‌ റാത്തോഡാണ് മരിച്ചത്. ദമ്പതികളില്‍ ശീതള്‍ മാനിനെ ദിനേശ്‌ റാത്തോഡ് തള്ളിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. തള്ളിയതില്‍ പ്രകോപിതരായ ദമ്പതികള്‍ കുട ഉപയോഗിച്ച് ദിനേശിനെ ആക്രമിച്ചു. അതിനിടെ ശീതളിന്റെ ഭര്‍ത്താവ് അവിനാശ്‌ ദിനേശിന്റെ മുഖത്തും അടിച്ചു. അടിയേറ്റതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ദിനേശ്‌ പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ പ്ലാറ്റ്‌ഫോമിലേക്ക് തിരിച്ചുകയറാന്‍ ദിനേശ്‌ ശ്രമിച്ചെങ്കിലും ഈസമയത്ത് എതിരെ നിന്ന് വന്ന ട്രെയിന്‍ ദിനേശിനെ ഇടിക്കുകയായിരുന്നു. യുവാവ് തത്ക്ഷണം തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ദമ്പതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികള്‍ക്കെതിരെ കുറ്റകരമായ നരഹത്യ കുറ്റം ചുമത്തിയതായി പൊലീസ് പറഞ്ഞു.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

25 കോടി വില വരുന്ന കിങ് ഫിഷര്‍ ബിയര്‍ പിടിച്ചെടുത്ത് എക്‌സൈസ്, നശിപ്പിക്കാന്‍ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ