വീട്ടുകാരോട് വഴക്കിട്ട് നെയിൽകട്ടർ വിഴുങ്ങി; എട്ട് വർഷത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

എട്ട് വർഷങ്ങൾക്ക് മുൻപ് വിഴുങ്ങിയ നെയിൽ കട്ടർ സ്കാനിങ്ങിനിടെ കണ്ടെത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബം​ഗളൂരു: മദ്യലഹരിയിൽ എട്ട് വർഷത്തിന് മുൻപ് വിഴുങ്ങിയ നെയിൽ കട്ടർ പുറത്തെടുത്തു. ബം​ഗളൂരു മണിപ്പാൽ ആശുപത്രിയിൽ ചെയ്‌ത ശസ്ത്രക്രിയയിലൂടെയാണ് 40കാരന്റെ വയറ്റിൽ കുടുങ്ങിയ നെയിൽ കട്ടർ പുറത്തെടുത്തത്. കടുത്ത വയറുവേദനയെ തുടർന്ന് സ്കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് നെയിൽ കട്ടർ കണ്ടെത്തിയത്.

എട്ട് വർഷം മുൻപ് വീട്ടുകാരുമായുള്ള വഴക്കിനിടെയാണ് ഇയാൾ നെയിൽ കട്ടർ വിഴുങ്ങിയത്. എന്നാൽ പിന്നീടങ്ങോട് ദേഹാസ്വസ്ഥതകളൊന്നും അനുഭവപ്പെടാതിരുന്നതിനാൽ വലിയ കാര്യമാക്കിയില്ല. ദിവസങ്ങൾക്ക് മുൻപ് കഠിനമായ വയറുവേദനയെ തുടർന്ന് സർജാപുരയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയപ്പോഴാണ് സ്കാനിങ്ങിന് വിധേയമാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com