ഡല്‍ഹിയില്‍ നടുറോഡില്‍ യുവാവിനെ വെടിവെച്ചു കൊന്നു

അക്രമി സംഘം യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്
ആക്രമണം നടന്ന സ്ഥലം/എഎൻഐ
ആക്രമണം നടന്ന സ്ഥലം/എഎൻഐ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടുറോഡില്‍ യുവാവിനെ വെടിവെച്ചു കൊന്നു. ഭജന്‍പുരയിലെ സുഭാഷ് നഗറിലാണ് സംഭവം. 36 കാരനായ ഹര്‍പ്രീത് ഗില്‍ ആണ് മരിച്ചത്. 

ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ അക്രമി സംഘം യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 

സ്‌കൂട്ടിയിലും ബൈക്കിലുമായെത്തിയ അഞ്ചംഗ സംഘം ഇവരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തിന് പിന്നാലെ കടന്നുകളഞ്ഞ അക്രമികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com