16 മാസത്തിനിടെ അഞ്ചു ഹൃദയാഘാതം; 51കാരിയുടെ അതിജീവനകഥ 

മഹാരാഷ്ട്രയില്‍ 16 മാസത്തിനിടെ അഞ്ചു ഹൃദയാഘാതം നേരിട്ടിട്ടും ജീവിതത്തിലേക്ക് മടങ്ങിയെത്തി 51കാരി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ 16 മാസത്തിനിടെ അഞ്ചു ഹൃദയാഘാതം നേരിട്ടിട്ടും ജീവിതത്തിലേക്ക് മടങ്ങിയെത്തി 51കാരി. മുംബൈ സ്വദേശിനിയായ 51കാരിയാണ് ഹൃദയാഘാതത്തെ അതിജീവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് അഞ്ച് സ്റ്റെന്റുകളാണ് ഘടിപ്പിച്ചത്. ആറ് ആന്‍ജിയോപ്ലാസ്റ്റികള്‍ക്കും ഒരു കാര്‍ഡിയാക് ബൈപാസ് ശസ്ത്രക്രിയയ്ക്കും അവര്‍ വിധേയരായി. 

2022 സെപ്റ്റംബറില്‍ ജയ്പൂരില്‍ നിന്ന് ബോറിവലിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് ആദ്യമായി ഹൃദയാഘാതം ഉണ്ടായത്. ഉടന്‍ തന്നെ അഹമ്മദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ചാണ് ആന്‍ജിയോപ്ലാസ്റ്റി ചെയ്തത്. നിലവില്‍ ഫോര്‍ട്ടീസ് ആശുപത്രിയ്ക്ക് സമീപമാണ് 51കാരി താമസിക്കുന്നത്. രക്തക്കുഴലുകളുടെ വീക്കം, സങ്കോചം എന്നിവ മൂലമുള്ള ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥയാകാം ഇതിന് കാരണമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. 

എന്നാല്‍ രോഗത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, എന്നി ജീവിത ശൈലി രോഗങ്ങള്‍ 51കാരി നേരിടുന്നുണ്ട്. 2022 സെപ്റ്റംബറില്‍ അവരുടെ ഭാരം 107 കിലോഗ്രാം ആയിരുന്നു.എന്നാല്‍ അതിനുശേഷം 30 കിലോയാണ് കുറഞ്ഞത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com