യുപിയിൽ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു; കുടുംബത്തിലെ എട്ടുപേർ വെന്തുമരിച്ചു

ഉത്തരാഖണ്ഡ് സ്വദേശികളാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: യുപിയിലെ ബറേലിയില്‍ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് കുടുംബത്തിലെ എട്ട് പേർ മരിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഉത്തരാഖണ്ഡ് സ്വദേശികളാണ് ഇവർ. ബറേലി-നൈനിറ്റാൾ ദേശീയപാതയിൽ ശനിയാഴ്ച രാത്രിയാണ് അപകടം.

ബറേലിയില്‍ നിന്നും ബഹേറിയിലേക്ക് വരികയായിരുന്ന കാർ എതിരെ വന്ന  ട്രക്കുമായി കൂട്ടിയിടിക്കുയായിരുന്നു. കാറിലുണ്ടായിരുന്ന എല്ലാവരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പൊലീസ് എത്തിയാണ് തീ അണച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com