
ന്യൂഡല്‍ഹി: നാലു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ജലദോഷത്തിന് നല്‍കുന്ന മരുന്ന് മിശ്രിതം നിരോധിച്ച് ഡ്രഗ്ഡ് കണ്‍ട്രോളര്‍. ഇക്കാര്യം മരുന്നിന്റെ കവറിന്റെ മുകളില്‍ മുന്നറിയിപ്പായി നല്‍കണമെന്നും ഡ്രഗ്‌സ് കണ്‍ട്രോളറിന്റെ ഉത്തരവില്‍ പറയുന്നു.
അടുത്തിടെ ചുമയ്ക്കുള്ള മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ലോകവ്യാപകമായി 141 കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ നടപടി. കുട്ടികളിലെ ജലദോഷത്തിന് അംഗീകാരം ലഭിക്കാത്ത മരുന്ന് മിശ്രിതം പ്രോത്സാഹിപ്പിക്കുന്നതില്‍ ആശങ്ക ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ നടത്തിയ കൂടിയാലോചനകളെ തുടര്‍ന്നാണ് നാല് വയസില്‍ താഴെയുള്ള കുട്ടികളില്‍ ജലദോഷത്തിനുള്ള മരുന്ന് മിശ്രിതം നല്‍കേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം പകുതി മുതല്‍ ഗാംബിയ, ഉസ്‌ബെക്കിസ്ഥാന്‍, കാമറൂണ്‍ എന്നിവിടങ്ങളിലാണ് കുട്ടികള്‍ മരിച്ചത്. ഇന്ത്യയില്‍ നിര്‍മ്മിച്ച ചുമ സിറപ്പുകളാണ് ഇതിന് കാരണം എന്ന നിലയിലാണ് ആരോപണങ്ങള്‍ ഉയർന്നുവന്നത്.
2019ല്‍ രാജ്യത്ത് ആഭ്യന്തരമായി നിര്‍മ്മിച്ച ചുമ സിറപ്പുകള്‍ കഴിച്ച് കുറഞ്ഞത് 12 കുട്ടികളെങ്കിലും മരിച്ചതായും നാല് പേര്‍ക്ക് ഗുരുതരമായ വൈകല്യം ബാധിച്ചതായുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സാധാരണയായി ക്ലോര്‍ഫെനിറാമൈന്‍ മെലേറ്റ്, ഫെനൈലെഫ്രിൻ എന്നിവ ഉള്‍പ്പെടുന്ന മരുന്ന് മിശ്രിതമാണ് ജലദോഷത്തിന് നല്‍കുന്നത്. സിറപ്പുകള്‍, ഗുളിക എന്നി രൂപത്തിലാണ് ഈ മരുന്ന് മിശ്രിതം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക