സിഗരറ്റ് ചാരം കളയാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി; 27കാരനായ എന്‍ജിനീയര്‍ 33-ാം നിലയില്‍ നിന്ന് വീണ് മരിച്ചനിലയില്‍ 

കര്‍ണാടകയില്‍ 27കാരനായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഫ്‌ലാറ്റിന്റെ 33-ാമത്തെ നിലയില്‍ നിന്ന് വീണു മരിച്ചനിലയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കര്‍ണാടകയില്‍ 27കാരനായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഫ്‌ലാറ്റിന്റെ 33-ാമത്തെ നിലയില്‍ നിന്ന് വീണു മരിച്ചനിലയില്‍. സിഗരറ്റ് ചാരം കളയാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കിഴക്കന്‍ ബംഗളൂരുവില്‍ കെ ആര്‍ പുരയ്ക്ക് സമീപം ഭട്ടരഹള്ളിയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പുതുവത്സര ആഘോഷത്തിന് മുന്നോടിയായി നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കൂട്ടുകാരന്റെ ഫ്‌ലാറ്റില്‍ എത്തിയതാണ് 27കാരനായ ദിവ്യാന്‍ഷു ശര്‍മ്മ. രാവിലെ പാത്രത്തിലെ സിഗരറ്റ് ചാരം കളയാന്‍ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയിലേക്ക് പോയ സമയത്താണ് അപകടം ഉണ്ടായത്.

കാല്‍ വഴുതി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ശര്‍മ്മ. വ്യാഴാഴ്ച രാത്രി മൂന്ന് കൂട്ടുകാര്‍ക്കൊപ്പമാണ് ശര്‍മ്മ മറ്റൊരു സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ എത്തിയത്. തുടര്‍ന്ന് സിനിമയ്ക്ക് പോയ ശേഷം എല്ലാവരും പുലര്‍ച്ചെ രണ്ടരയോടെയാണ് ഫ്‌ലാറ്റില്‍ മടങ്ങിയെത്തിയത്. ലിവിങ് റൂമിലാണ് ശര്‍മ്മ ഉറങ്ങാന്‍ കിടന്നത്. പിറ്റേന്ന് രാവിലെയാണ് അപകടം നടന്നതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com