'ഇത് ഞങ്ങളുടെ സമുദായത്തിന് കിട്ടിയ ബഹുമതി', പാമ്പുപിടിത്തക്കാർക്ക് ആദ്യമായി പത്മശ്രീ; വടിവേലും മാസിയും പറയുന്നു

അമേരിക്കയിൽ മാത്രം 50 ഓളം പെരുമ്പാമ്പുകളെ പിടികൂടിയിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം.
പാമ്പുപിടിത്തക്കാർക്ക് ആദ്യമായി പത്മശ്രീ/ ചിത്രം ട്വിറ്റർ
പാമ്പുപിടിത്തക്കാർക്ക് ആദ്യമായി പത്മശ്രീ/ ചിത്രം ട്വിറ്റർ

ചെന്നൈ: തമിഴ്നാട്ടിലെ ഇരുളവിഭാ​ഗത്തിലെ പാമ്പുപിടിത്തക്കാർക്ക് ആദ്യമായി പത്മശ്രീയുടെ തിളക്കം. ചെന്നൈയ്ക്ക് സമീപത്തുള്ള ചെങ്കൽപ്പെട്ടിലെ വടിവേൽ ​ഗോപാലൻ(47), മാസി സടയൻ(45) എന്നിവർക്കാണ് ബഹുമതി ലഭിച്ചത്. ഇത് തങ്ങളുടെ സമുദായത്തിന് ലഭിച്ച ബഹുമതിയായിട്ടാണ് കരുതുന്നത്. പാമ്പു പിടിത്തം ഒരു കലയാണ്. അത് വരുംതലമുറയിൽ അന്യം നിന്ന് പോകാതിരിക്കാൻ ശ്രമിക്കുമെന്നും വടിവേലും മാസിയും പറഞ്ഞു.

കുട്ടിക്കാലം മുതൽ തുടങ്ങിയതാണ് ഇരുവരുടേയും പാമ്പുപിടിത്തം. നാട്ടിലെ ചെറിയ പ്രദേശത്ത് ഒതുങ്ങുന്നതല്ല അവരുടെ പ്രവർത്തനങ്ങൾ. അമേരിക്ക, തായ്ലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഉ​ഗ്രവിഷമുള്ള പാമ്പുകളെ പിടികൂടിയിട്ടുണ്ട്. പാമ്പുപിടിത്തം അഭ്യസിപ്പിക്കുന്ന അന്താരാഷ്ട സംഘടനയിലെ അം​ഗങ്ങൾ കൂടിയാണ് വടിവേലും മസിയും.

അമേരിക്കയിൽ മാത്രം 50 ഓളം പെരുമ്പാമ്പുകളെ പിടികൂടിയിട്ടുണ്ടെന്നാണ് ഇവരുടെ അവകാശവാദം. പാമ്പുപിടിത്തത്തിൽ പുതിയരീതികൾ ഉണ്ടെങ്കിലും പരമ്പാ​ഗര രീതിയാണ് മികച്ചതെന്നാണ് ഇവരുടെ അഭിപ്രായം. ഫ്ലോറിഡയിൽ മലമ്പാമ്പുകളെ പിടിക്കുന്ന പ്രമുഖ ഹോർപെറ്റോളജിസ്റ്റായ റോമുലസ് വിറ്റേക്കർ നേതൃത്വം നൽകുന്ന സംഘത്തിലും ഇവരുണ്ട്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com