നടുറോഡിൽ കമ്പിവടിയും മൺവെട്ടിയും കൊണ്ട് ആക്രണം, നാല് പേർ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2023 08:12 AM  |  

Last Updated: 03rd February 2023 08:23 AM  |   A+A-   |  

attack

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പനത്തുറയ്ക്ക് സമീപം ബൈപ്പാസിലെ സർവീസ് റോഡിൽ യുവാക്കൾക്ക് നേരെ ആക്രണം. കമ്പിയും മൺവെട്ടിയുടെ പിടിയും ഉപയോ​ഗിച്ച് ആറം​ഗസംഘം ആക്രമിച്ചുവെന്നാണ് പരാതി. ആക്രമണം തടയാനെത്തിയ നാട്ടുകാരെ അക്രമി സംഘം വിരട്ടിയോടിച്ചു. ജനുവരി 27ന് രാത്രി എട്ട് മണിയോടെ പനത്തുറയ്ക്കു സമീപം പ്രവർത്തിക്കുന്ന മദ്യശാലയ്ക്ക് മുന്നിൽ വെച്ചായിരുന്നു ആക്രണം. അക്രമിസംഘത്തിലെ നാല് പേരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. 

വെള്ളാർ സ്വദേശികളായ വിനു, ജിത്തുലാൽ എന്നിവരെയാണ് സംഘം ആക്രമിച്ചത്. വിനുവിനെ പ്രതികൾ കമ്പിവടികൊണ്ടും മൺവെട്ടിയുടെ പിടികൊണ്ടും തല്ലി പരിക്കേൽപ്പിച്ചു. ഇതു തടയാനെത്തിയ ജിത്തുലാലിനെ സംഘം തലയ്ക്കാടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

പ്രതികൾ ഉപയോ​ഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെത്തി. സംഭവത്തിൽ പ്രേംശങ്കർ, അച്ചു, രഞ്ചിത്ത്, അജീഷ് എന്നിവരെയാണ് കഴിഞ്ഞ ദിവസം 
പൊലീസ് അറസ്റ്റുചെയ്തത്. ഇതിൽ ഒന്നാം പ്രതി പ്രേംശങ്കറിന്റെ സഹോദരൻ ഉണ്ണിയെ ജിത്തും സംഘവും ഒരു വർഷത്തിന് മുൻപ് ആക്രമിച്ചതിന്റെ വൈരാ​ഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആൺമക്കൾ തിരിഞ്ഞുനോക്കിയില്ല, കാലിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ