'പ്രായം വെറും നമ്പര്‍', പാലത്തിന്റെ മുകളില്‍ നിന്ന് 'കൂളായി' പുഴയിലേക്ക് കുതിപ്പ്‌; അമ്പരപ്പ്- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th February 2023 04:52 PM  |  

Last Updated: 06th February 2023 04:52 PM  |   A+A-   |  

dive

പുഴയിലേക്ക് അനായാസമായി ചാടുന്ന സ്ത്രീയുടെ ദൃശ്യം

 

രോഗ്യവും മനോബലവും ഉണ്ടെങ്കില്‍ പ്രായം ഒന്നിനും തടസ്സമല്ല എന്നാണ് പൊതുവേ പറയാറ്. പ്രായമായിട്ടും എല്ലാവര്‍ഷവും ഹിമാലയ യാത്ര നടത്തുന്ന നിരവധിപ്പേരെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ പ്രായമായ സ്ത്രീ അനായാസമായി പുഴയിലേക്ക് ഡൈവ് ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുപ്രിയ സാഹു ഐഎഎസ് ട്വിറ്ററില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് വൈറലാകുന്നത്. തമിഴ്‌നാട്ടിലെ കള്ളിടൈക്കുറിച്ചി എന്ന പ്രദേശത്ത് നിന്നുള്ളതാണ് വീഡിയോ. 

താമ്രഭരണി നദിയിലേയ്ക്കാണ് പ്രായമായ സ്ത്രീ ഡൈവ് ചെയ്തത്. പാലത്തിന്റെ മുകളില്‍ നിന്നാണ് ചാടിയത്. ഒരുവട്ടം പോലും ആലോചിക്കാതെ സാരി ധരിച്ച സ്ത്രീയാണ് അനായാസമായി ചാടിയത്. ഇത് ഒരു പതിവ് കാര്യമാണെന്നും വെള്ളത്തിലേക്ക് ചാടാന്‍ അവര്‍ക്ക് പ്രത്യേക പ്രാവീണ്യം ഉണ്ടെന്നും നാട്ടുകാര്‍ പറഞ്ഞതായി സുപ്രിയ സാഹു ട്വിറ്ററില്‍ കുറിച്ചു.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇത് ലക്ഷ്വറി വിന്റേജ് കാറോ ഓട്ടോറിക്ഷയോ?; വൈറല്‍ വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ