അവിടെ വാദം കേള്‍ക്കല്‍, ഇവിടെ സത്യപ്രതിജ്ഞ; വിവാദങ്ങള്‍ക്കിടെ ജഡ്ജിയായി സ്ഥാനമേറ്റ് വിക്ടോറിയ ഗൗരി

ബിജെപി നേതാവായിരുന്ന വിക്ടോറിയ ഗൗരിയുടെ നിയമനം  ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരാണ് രംഗത്തുവന്നത്
വിക്ടോറിയ ഗൗരി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നു/ എഎന്‍ഐ
വിക്ടോറിയ ഗൗരി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നു/ എഎന്‍ഐ

ന്യൂഡല്‍ഹി: നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നതിനിടെ, അഭിഭാഷക എല്‍ സി വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ആക്ടിങ് ചീഫ് ജസ്റ്റിസ് ടി രാജയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 

വിക്ടോറിയ ഗൗരിക്ക് പുറമെ, പി കെ ബാലാജി, കെ കെ രാമകൃഷ്ണന്‍, രാമചന്ദ്രന്‍ കലൈമതി, കെ ഗോവിന്ദരാജന്‍ തിലകവാടി എന്നിവരും മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിമാരായി സത്യവാചകം ചൊല്ലി അധികാരമേറ്റിട്ടുണ്ട്. ബിജെപി നേതാവായിരുന്ന വിക്ടോറിയ ഗൗരിയുടെ നിയമനം  ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകരാണ് രംഗത്തുവന്നത്.

മഹിളാമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന അഭിഭാഷക എല്‍ സി വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ സുപ്രീംകോടതിയില്‍ നടന്നത് നാടകീയ നീക്കങ്ങള്‍. ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ കോടതി രാവിലെ 9.15 ന് പ്രത്യേക സിറ്റിങ്ങ് നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചത്. 

ഇതേത്തുടര്‍ന്ന് മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ ചീഫ് ജസ്റ്റിസിന്റെ കോടതിയിലെത്തി. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പ്രത്യേക സിറ്റിങ്ങ് ചേര്‍ന്നില്ല. തുടര്‍ന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ നിന്നും കേസ് പരിഗണിക്കുന്നത് മാറ്റിയതായി അറിയിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ് എന്നിവരുടെ ബെഞ്ചിലേക്കാണ് മാറ്റിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com