ആശുപത്രിയില്‍ നിന്ന് മടങ്ങുംവഴി ഭാര്യ ഓട്ടോയില്‍ മരിച്ചു; ഇറക്കിവിട്ടു; മൃതദേഹം ചുമലിലേറ്റി യുവാവ് നടന്നത് കിലോമീറ്ററുകള്‍; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2023 10:41 AM  |  

Last Updated: 09th February 2023 10:41 AM  |   A+A-   |  

odisha_man_walks_wifes_body

ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി നടക്കുന്ന ഭര്‍ത്താവ്/ ട്വിറ്റര്‍

 

ഭുവനേശ്വര്‍: ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി യുവാവ് നടന്നത്  കിലോമീറ്ററുകള്‍. ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലെ 35കാരനായ സാമുലു പാംഗിയാണ് ഭാര്യ ഇഡേ ഗുരുവിന്റെ മൃതദേഹവുമായി കിലോമീറ്ററുകള്‍ നടന്നത്. ഇതിനിടെ, മൃതദേഹം ചുമന്നുപോകുന്ന സാമുലുവിനെ പൊലീസുകാര്‍ തടയുകയും മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ഏര്‍പ്പാട് ചെയ്യുകയുമായിരുന്നു. 

ഒഡീഷ സ്വദേശിയായ യുവതിയെ ചികിത്സയ്ക്കായാണ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ചികിത്സയോട് പ്രതികരിക്കുന്നില്ലെന്നും വീട്ടിലേക്ക് തിരികെ കൊണ്ടുപോകാനും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് നൂറ് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് പോകാന്‍ സാമുലു ഒരു ഓട്ടോ വാടകയ്ക്ക് എടുക്കുകയും ചെയ്തു. ഓട്ടോ ഏതാണ്ട് 20 കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോഴെക്കും ഭാര്യ മരിച്ചു. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ യാത്ര തുടരാന്‍ വിസമ്മതിക്കുകയും ഇവരെ വഴിയില്‍ ഇറക്കി വിടുകയും ചെയ്തു.

മറ്റൊരു വഴിയും ഇല്ലാതെ വന്നപ്പോള്‍ ഭാര്യയുടെ മൃതദേഹം തോളിലേറ്റി 80 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് നടക്കാന്‍ തുടങ്ങി. ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി ഇയാളോട് വിവരങ്ങള്‍ തിരക്കിയെങ്കിലും ഭാഷ മനസിലാകാത്തത് കാരണം കാര്യങ്ങള്‍ മനസിലായില്ല. പിന്നീട് ഒഡീഷ ഭാഷ അറിയുന്ന ഒരാളില്‍ നിന്ന് വിവരങ്ങള്‍ മനസിലാക്കുകയും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയുമായിരുന്നു.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയില്ല'; എന്തുകൊണ്ടാണ് അദാനിക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കാത്തത്?; രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ