കാമുകനൊപ്പമുള്ള ലൈംഗിക വേഴ്ച കണ്ടു; 12കാരനെ സഹോദരി അരിവാള്‍ കൊണ്ട് വെട്ടിക്കൊന്നു

ഉത്തര്‍പ്രദേശില്‍ 12കാരനെ സഹോദരി കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 12കാരനെ സഹോദരി കൊലപ്പെടുത്തി. കാമുകനൊപ്പം 18വയസുള്ള സഹോദരി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നത് 12കാരന്‍ കൈയോടെ പിടിച്ചു. ഇക്കാര്യം വീട്ടില്‍ പറയുമെന്ന് 12കാരന്‍ പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. അരിവാള്‍ കൊണ്ട് വെട്ടിയാണ് സഹോദരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

റായ്ബറേലിയിലാണ് സംഭവം. 18കാരിയും കാമുകനും ചേര്‍ന്നാണ് സഹോദരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സഹോദരിയെയും കാമുകനെയും ഒരുമിച്ച് കണ്ടത് 12കാരന്‍ ചോദ്യം ചെയ്തു. ഇരുവരും തമ്മിലുള്ള ബന്ധം വീട്ടില്‍ പറയുമെന്ന് പറഞ്ഞതാണ് 12കാരന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.

വീട്ടുകാര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് കൊലപാതകം നടന്നത്. നാട്ടുകാരാണ് 12കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.  ചോദ്യം ചെയ്യലില്‍ 18കാരിയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് കാമുകനെ വിളിപ്പിച്ചും ചോദ്യം ചെയ്തു. 

സംഭവം നടന്ന സമയത്ത് ലക്‌നൗവില്‍ ആയിരുന്നു എന്ന് സ്ഥാപിക്കാനാണ് കാമുകന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇരുവരുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഭവസമയത്ത് കൊലപാതകം നടന്ന സ്ഥലത്തിന് അരികില്‍ ഇരുവരുടെയും ഫോണുകള്‍ ആക്ടീവ് ആയിരുന്നു എന്ന് കണ്ടെത്തി. പിന്നാലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റസമ്മതം നടത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER