ജിഎസ്ടി നഷ്ടപരിഹാരം; 16,982 കോടി ഇന്ന് തന്നെ നൽകുമെന്ന് കേന്ദ്രം

നിലവിൽ നഷ്ടപരിഹാര ഫണ്ടിൽ ഈ തുക ലഭ്യമല്ല. കേന്ദ്രം സ്വന്തം പോക്കറ്റിൽ നിന്നാണ് തുക അനുവദിക്കുന്നത്
കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ വാർത്താ സമ്മേളനത്തിനിടെ/ പിടിഐ
കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ വാർത്താ സമ്മേളനത്തിനിടെ/ പിടിഐ

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക പൂർണമായും ഇന്ന് തന്നെ നൽകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. കുടിശ്ശികയായി നൽകാനുള്ളത് 16,982 കോടി രൂപയാണ്. തുക ഇന്ന് തന്നെ കൈമാറുമെന്ന് ജിഎസ്ടി കൗൺസിൽ യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അവർ വ്യക്തമാക്കി. 

നിലവിൽ നഷ്ടപരിഹാര ഫണ്ടിൽ ഈ തുക ലഭ്യമല്ല. കേന്ദ്രം സ്വന്തം പോക്കറ്റിൽ നിന്നാണ് തുക അനുവദിക്കുന്നത്. ഈ തുക ഭാവിയിൽ നഷ്ടപരിഹാര സെസ് പിരിക്കുമ്പോൾ അതിൽ നിന്ന് തിരിച്ചുപിടിക്കുമെന്നും അവർ പറഞ്ഞു.

2017 ൽ ജിഎസ്ടി നടപ്പാക്കിയ ശേഷം പ്രകാരം അഞ്ച് വർഷത്തേക്ക് സംസ്ഥാനങ്ങൾക്ക് അവരുടെ നികുതി വരുമാന നഷ്ടത്തിന് പകരമായി കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ധാരണ. ഈ നഷ്ടപരിഹാരത്തിന്റെ കാലവാധി നീട്ടി നൽകണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല.

പെൻസിൽ ഷാർപ്പനറുകൾ, ചില ട്രാക്കിങ് ഉപകരണങ്ങൾ എന്നിവയുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാൻ കൗൺസിൽ തീരുമാനിച്ചതായും നിർമല പറഞ്ഞു. പെൻസിൽ ഷാർപ്നെറിന്റെ ജിഎസ്ടി 18 ശതമാനമത്തിൽ നിന്ന് 12 ശതമാനമായി കുറച്ചു. ചില ട്രാക്കിങ് ഉപകരങ്ങളുടെ ജിഎസ്ടി 18 ശതമാനമുണ്ടായിരുന്നത് പാടെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ശർക്കര പാനിയുടെ ജിഎസ്ടി ഒഴിവാക്കി. നേരത്തെ ഇത് 18 ശതമാനമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com