അധ്യാപിക ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു, ഫിനോയിൽ കുടിച്ച് വിദ്യാർഥികളുടെ ആത്മഹത്യ ശ്രമം

ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് ശുചിമുറിയിൽ ഫിനോയിൽ കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടിൽ ജാതി വിളിച്ച് അധിക്ഷേപിച്ചതിനെ തുടർന്ന് സ്‌കൂൾ വിദ്യാർഥികൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ച സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. ദിണ്ടി​ഗൽ ചിന്നലപ്പട്ടിയിലെ എയിഡഡ് സ്കൂളിലെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന രണ്ട് വിദ്യാർഥികളാണ് ശുചിമുറിയിൽ ഫിനോയിൽ കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. അവശനിലയിൽ കണ്ടെത്തിയ കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. 

അധ്യാപകർ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനെ തുടർന്നാണ് കുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചത് എന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ചിന്നലപ്പട്ടി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. അധ്യാപകർ ശകാരിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്‌തിരുന്നുവെന്ന് കുട്ടികൾ പരാതി പറഞ്ഞിരുന്നതായി രക്ഷിതാക്കൾ പറയുന്നു. അധ്യാപികയ്‌ക്കെതിരെ എസ്‌സിഎസ്‌ടി നിമയപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

ദിണ്ടിഗൽ ജില്ലാ പൊലീസ് മേധാവിയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും തഹസീൽദാറും അടക്കമുള്ളവർ സ്ഥലത്തെത്തി രേഖാമൂലം പരാതി നൽകിയാൽ നടപടിയുണ്ടാകുമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്. വകുപ്പുതല അന്വേഷണമുണ്ടാകുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറും കേസെടുക്കുമെന്ന് പൊലീസും പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com