ആലുവ ശിവരാത്രി: നാളെയും മറ്റന്നാളും മദ്യശാലകൾക്ക് നിയന്ത്രണം, ബാറും തുറക്കില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2023 08:29 PM |
Last Updated: 17th February 2023 08:29 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: മഹാശിവരാത്രി പ്രമാണിച്ച് ആലുവയിൽ രണ്ട് ദിവസം മദ്യ നിയന്ത്രണം ഏർപ്പെടുത്തി. നാളെ രാവിലെ ആറ് മണി മുതൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് നിയന്ത്രണം. ബിയർ ആൻഡ് വൈൻ പാർലറുകൾ ഉൾപ്പടെയുള്ള മദ്യശാലകൾ തുറക്കരുതെന്ന് ജില്ലാകലക്ടർ അറിയിച്ചിച്ചിട്ടുണ്ട്.
ക്രമസമാധാന പ്രശ്‌നങ്ങളോ അപകടങ്ങളോ ഇല്ലാതെ ശിവരാത്രിയുടെ ചടങ്ങുകൾ പൂർത്തീകരിക്കുന്നതിന് എല്ലാ ഭക്തജനങ്ങളും സഹകരിക്കണമെന്ന് കലക്ടർ അഭ്യർത്ഥിച്ചു. ആലുവ മണപ്പുറം സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. കടവുകളിൽ ബലിതർപ്പണവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ജില്ലാ ഭരണകൂടവും പൊലീസും ഫയർ ഫോഴ്‌സ് ഉൾപ്പടെയുള്ള വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ഒരുക്കങ്ങൾ. ബലിതർപ്പണം 18ന് രാത്രി വൈകി ആരംഭിച്ച് 19ന് ഉച്ചവരെ നീളും, കലക്ടർ അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായിട്ടുള്ള ആദ്യ ശിവരാത്രി ആയതിനാൽ ഇക്കുറി ബലി തർപ്പണത്തിന് തിരക്ക് കൂടും. സുരക്ഷക്കായി ആയിരത്തിലധികം പൊലീസുകാരെയാണ് വിനിയോഗിക്കുക. കെഎസ്ആർടിസി 210 പ്രത്യേക സർവ്വീസുകൾ നടത്തും. സ്വകാര്യ ബസുകൾക്ക് സ്‌പെഷ്യൽ പെർമിറ്റ് നൽകും. ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കൊച്ചി മെട്രോ അധിക സർവ്വീസ് നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
ശിവരാത്രി നാളിൽ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് തന്ത്രി മുല്ലേപ്പിള്ളി ശങ്കരൻ നമ്പൂതിരി നേതൃത്വം നൽകും. ക്ഷേത്രത്തിലെത്തുന്നവർക്ക് അന്നദാനവും ഒരുക്കുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സ്വകാര്യ ബസ് ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; 15 പേർക്ക് പരിക്ക്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ