ശിവരാത്രി: ശനി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചി മെട്രോ സര്‍വീസ് നീട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th February 2023 07:11 AM  |  

Last Updated: 17th February 2023 07:11 AM  |   A+A-   |  

kochi metro

ഫയല്‍ ചിത്രം

 

കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ കൊച്ചി മെട്രോ സര്‍വീസ് നീട്ടി. ആലുവയില്‍ ബലിതര്‍പ്പണത്തിന് എത്തുന്നവരുടെ സൗകര്യം കണക്കിലെടുത്താണ് നടപടിയെന്ന് കെഎംആര്‍എല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ആലുവ, എസ്എന്‍ ജംഗ്്ഷന്‍ എന്നിവിടങ്ങളില്‍നിന്ന് ശനി രാത്രി 11.30 വരെ ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കുന്നതാണ്. രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സര്‍വീസ്. ഞായറാഴ്ച പുലര്‍ച്ചെ 4.30 മുതല്‍ സര്‍വീസ് തുടങ്ങും. രാവിലെ ഏഴു വരെ 30 മിനിറ്റ് ഇടവിട്ടും ഏഴു മുതല്‍ ഒമ്പതു വരെ 15 മിനിറ്റ് ഇടവിട്ടുമായിരിക്കും സര്‍വീസ്.

ഞായറാഴ്ച നടക്കുന്ന യുപിഎസ്സി എന്‍ജിനീയറിങ് കംമ്പയിന്‍ഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ എഴുതുന്നവര്‍ക്കും പുതുക്കിയ ട്രെയിന്‍ സമയക്രമം ഉപകാരപ്പെടും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചിന്ത ജെറോമിനെതിരെ പരാതി നൽകിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് വധഭീഷണി; പരാതി നൽകി​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ