ത്രിപുരയില്‍ ബിജെപിക്ക് ഭരണത്തുടര്‍ച്ച; സിപിഎം-കോണ്‍ഗ്രസ് സഖ്യം 11 സീറ്റിലൊതുങ്ങും, എക്‌സിറ്റ് പോള്‍

ത്രിപുരയില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വെ ഫലം
മോദിയുടെ മുഖംമൂടിയണിഞ്ഞ് ബിജെപി പ്രവര്‍ത്തര്‍ പ്രചാരണരംഗത്ത്/ പിടിഐ
മോദിയുടെ മുഖംമൂടിയണിഞ്ഞ് ബിജെപി പ്രവര്‍ത്തര്‍ പ്രചാരണരംഗത്ത്/ പിടിഐ

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വെ ഫലം. ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ സര്‍വെയില്‍  ബിജെപി 36 മുതല്‍ 45 വരെ സീറ്റ് നേടുമെന്നാണ് പ്രവചനം. പ്രദ്യുത് ദേബ് ബര്‍മന്റെ തിപ്ര മോത പാര്‍ട്ടി 9 മുതല്‍ 16 വരെ സീറ്റ് നേടി രണ്ടാം സ്ഥാനത്തെത്തും. 
സിപിഎം-കോണ്‍ഗ്രസ് സഖ്യം 6 മുതല്‍ 11 വരെ സീറ്റ് നേടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും സര്‍വെ പ്രവചിക്കുന്നു. 

മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സി ന്യൂസ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. 21 മുതല്‍ 26 വരെ സീറ്റ് എന്‍പിപി നേടും. തൃണമൂല്‍ കോണ്‍ഗ്രസ് 8 മുതല്‍ 13 വരെയും ബിജെപി 6-12 സീറ്റും നേടും. കോണ്‍ഗ്രസിന് മൂന്നുമുതല്‍ ആറുവരെ സീറ്റാണ് സീ ന്യൂസ് സര്‍വെ പ്രവചിക്കുന്നത്. 

നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സഖ്യം 35-43 സീറ്റ് നേടും. എന്‍പിഎഫ്2-5, എന്‍പിപി 0-1, കോണ്‍ഗ്രസ് 1-3, മറ്റുള്ളവര്‍ 6 മുതല്‍ 11വരെയും സീറ്റ് നേടുമെന്നും സീ ന്യൂസ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com