റാഗിങ്: ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു

റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു
ഡി പ്രീതി, ട്വിറ്റര്‍
ഡി പ്രീതി, ട്വിറ്റര്‍
Updated on: 
1 min read

ഹൈദരാബാദ്: റാഗിങ്ങിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. മെഡിക്കല്‍ പിജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി ഡി പ്രീതി (26) ആണ് മരിച്ചത്. 

ഹൈദരാബാദ് കാകതീയ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായ പ്രീതി ബുധനാഴ്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനെ തുടര്‍ന്നായിരുന്നു കൃത്യമെന്ന് പൊലീസ് പറയുന്നു. എംജിഎം ആശുപത്രിയിലെ നൈറ്റ് ഷിഫ്റ്റിന് പിന്നാലെ അബോധാവസ്ഥയില്‍ കണ്ട വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ രണ്ടാം വര്‍ഷ മെഡിക്കല്‍ പിജി വിദ്യാര്‍ഥി മുഹമ്മദ് അലി സെയ്ഫിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആത്മഹത്യാപ്രേരണ കുറ്റം, റാഗിങ്, പട്ടിക ജാതി, പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമം  തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു അറസ്റ്റ്.

പ്രീതിയുടെ വാട്‌സ്ആപ്പ് ചാറ്റുകളില്‍ നിന്നാണ് റാഗിങ്ങിനുള്ള തെളിവ് ലഭിച്ചതെന്ന് വാറങ്കല്‍ പൊലീസ് കമ്മീഷണര്‍ എ വി രംഗനാഥ് അറിയിച്ചു. പ്രീതിയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗോത്രവിഭാഗത്തില്‍ നിന്നുള്ള നിരവധിപ്പേര്‍ പ്രതിഷേധിച്ചു. കാകതീയ മെഡിക്കല്‍ കോളജിന് മുന്നിലടക്കമായിരുന്നു പ്രതിഷേധം. അതിനിടെ എന്‍ഐഎംഎസ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോകുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Abhijeet Dipke in police custody
CJP Protest
Delhi CJP Protest
supreme court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com