അതിരുവിടരുത്!; ആക്രമിക്കാന്‍ കുതിച്ചെത്തി കാണ്ടാമൃഗങ്ങള്‍; സഫാരി വാഹനത്തിലുള്ളവര്‍ക്ക് സംഭവിച്ചത്- വീഡിയോ

ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്
കാണ്ടാമൃഗത്തിന്റെ ആക്രമണം ഭയന്ന് പിന്നോട്ടെടുത്ത വാഹനം മറിയുന്ന ദൃശ്യം
കാണ്ടാമൃഗത്തിന്റെ ആക്രമണം ഭയന്ന് പിന്നോട്ടെടുത്ത വാഹനം മറിയുന്ന ദൃശ്യം

കാട്ടിലെ കാഴ്ചകള്‍ കാണാന്‍ സഫാരിക്ക് പോകുന്നത് ഇന്ന് ഒരു ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. കാട്ടില്‍ സഫാരിയ്ക്ക് വരുന്നതില്‍ തെറ്റില്ല, എന്നാല്‍ വന്യമൃഗങ്ങള്‍ക്ക് ഒരുവിധത്തിലും ശല്യം ആവരുത് എന്നാണ് വനംവകുപ്പ് ആവര്‍ത്തിച്ച് പറയുന്നത്. പലപ്പോഴും ഈ മുന്നറിയിപ്പുകള്‍ ലംഘിച്ച് അതിസാഹസികതയ്ക്ക് മുതിരുന്നവരില്‍ ചിലരെങ്കിലും അപകടത്തില്‍പ്പെട്ടതിന്റെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സഫാരിയില്‍ വന്യമൃഗങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന മുന്നറിയിപ്പോടെ സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്.

കാട്ടില്‍ കാണ്ടാമൃഗത്തെ കണ്ട് അരികില്‍ വാഹനം നിര്‍ത്തി ക്യാമറയില്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് സംഭവിച്ചതാണ് വീഡിയോയുടെ ഉള്ളടക്കം. അക്രമാസക്തരായ ഒന്നിലധികം വരുന്ന കാണ്ടാമൃഗങ്ങള്‍, ആക്രമിക്കാന്‍ വാഹനത്തിന് നേരെ കുതിച്ചു. ഇത് കണ്ട് ഭയന്ന് വാഹനം പിന്നോട്ടെടുത്തു. 

ഒരു ഘട്ടത്തില്‍ നിയന്ത്രണം വിട്ട് സഞ്ചാരികള്‍ക്കൊപ്പം വാഹനം മറിഞ്ഞു. കാണ്ടാമൃഗങ്ങള്‍ വാഹനത്തിന് അരികിലൂടെ ഓടിപ്പോകുന്നതും കാണാം. ഭാഗ്യം കൊണ്ട് മാത്രം സഞ്ചാരികള്‍ക്ക് ഒന്നും സംഭവിച്ചില്ലെന്നും സുശാന്ത കുറിച്ചു. അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ പിന്നിലുള്ള വാഹനത്തില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com