ഇന്ത്യയുടെ തെറ്റായ ഭൂപടം പങ്കുവച്ച് വാട്സ്ആപ്പ്; ഒടുവിൽ ട്വീറ്റ് പിൻവലിച്ച് മാപ്പ് 

ഇന്ത്യയുടെ തെറ്റായ ഭൂപടം പങ്കുവച്ചതിന് പിന്നാലെ ട്വീറ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞ് വാട്സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: പുതുവത്സര വിഡിയോയിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം പങ്കുവച്ചതിന് പിന്നാലെ ട്വീറ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞ് വാട്സ്ആപ്പ്. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് വാട്സ്ആപ്പ് ട്വീറ്റ് പിൻവലിച്ചത്. ന്യൂ ഇയർ ലൈവ് സ്ട്രീമിങ്ങുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് ഭൂപടം മാറിപ്പോയത്. 
 
ജമ്മുകശ്മീർ ഉൾപ്പെടാത്ത വിധത്തിലുള്ള ഭൂപടമായിരുന്നു വിഡിയോയിൽ ഉൾപ്പെടുത്തിയിരുന്നത്. വാട്‌സ്ആപ്പ് എത്രയും വേഗം ഇന്ത്യയുടെ മാപ്പില്‍ സംഭവിച്ചിട്ടുള്ള തെറ്റ് പരിഹരിക്കണം. ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്ന അല്ലെങ്കില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്ലാറ്റ്‌ഫോമുകളും ശരിയായ മാപ്പ് തന്നെ ഉപയോഗിക്കണം, രാജീവ് ചന്ദ്രശേഖർ ട്വീറ്റിൽ കുറിച്ചു. തുടർന്നാണ് ട്വീറ്റ് നീക്കം ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com