ചികിത്സയ്ക്ക് എന്നുപറഞ്ഞ് തിരിച്ചുപോയി, വീട്ടില്‍ യുവതി മരിച്ചനിലയില്‍; പങ്കാളി ഒളിവില്‍, അന്വേഷണം 

ഡല്‍ഹിയില്‍ 36കാരിയെ വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 36കാരിയെ വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പങ്കാളിയെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചു.

രോഹിണിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. വീടിന്റെ ഉടമയാണ് രണ്ടാമത്തെ നിലയില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. ദേഹത്ത് മുറിവേറ്റ പാടുകളില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ പത്തുദിവസമായി യുവതിയുടെ കൂടെ താമസിച്ചിരുന്ന യുവാവിനെയാണ് കാണാതായത്. തലേന്നാള്‍ വരെ ഇരുവരെയും ഒരുമിച്ച് കണ്ടതായി വീട്ടുടമ പറയുന്നു.

പങ്കാളിയുമായി ബന്ധപ്പെടാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. യുവതിയുടെ ഭര്‍ത്താവിനെ വിവരം അറിയിച്ചിട്ടുണ്ട്. 2011ലാണ് ഇരുവരുടെയും വിവാഹം നടന്നത്. ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്.

പഞ്ചാബിലാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. നവംബര്‍ 24നാണ് യുവതിക്കൊപ്പം ഭര്‍ത്താവ് പഞ്ചാബിലേക്ക് പോയത്. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ചികിത്സയ്ക്ക് എന്നുപറഞ്ഞ് ഭാര്യ ഡല്‍ഹിയിലേക്ക് തിരിച്ചുപോയി. പിന്നാലെ ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുള്ളതായി ഭര്‍ത്താവ് സംശയിച്ചിരുന്നതായി പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com