ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിക്ക് കടുത്ത വയറുവേദന, പുറത്ത് തണുപ്പായത് കൊണ്ടെന്ന് ഡോക്ടര്‍; പരിശോധനയില്‍ ഞെട്ടി

ഉത്തര്‍പ്രദേശില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ ടവല്‍ മറന്നുവെച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ അന്വേഷണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ ടവല്‍ മറന്നുവെച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ അന്വേഷണം. ശസ്ത്രക്രിയയ്ക്ക് ശേഷം കലശലായ വയറുവേദന അനുഭവപ്പെട്ട യുവതി മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ ടവല്‍ പുറത്തെടുക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ അംരോഹയിലാണ് സംഭവം. പ്രസവ ശേഷമുള്ള വേദനയെ തുടര്‍ന്നാണ് യുവതി സൈഫി നഴ്‌സിങ് ഹോമില്‍ എത്തിയത്. ഡോക്ടര്‍ മത്‌ലൂബാണ് ശസ്ത്രക്രിയ നിര്‍ദേശിച്ചത്. വയറ്റില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ടവല്‍ മറന്നുവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം പ്രഖ്യാപിച്ചു.

ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചികിത്സാപ്പിഴവാണെന്നാണ് റിപ്പോര്‍ട്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം കലശലായ വയറുവേദന അനുഭവപ്പെടുന്നതായി യുവതി പരാതിപ്പെട്ടു. പുറത്ത് തണുപ്പായത് കൊണ്ടാണ് വയറുവേദന അനുഭവപ്പെടുന്നത് എന്ന് പറഞ്ഞ് അഞ്ചുദിവസം കൂടി ആശുപത്രിയില്‍ കിടത്തി ചികിത്സിച്ചു. എന്നാല്‍ ആരോഗ്യനില വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. 

തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോകുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വയറില്‍ ടവല്‍ മറന്നുവെച്ച കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് ടവല്‍ പുറത്തെടുത്തത്. അന്വേഷണം കഴിഞ്ഞാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com